മലപ്പുറം : മലപ്പുറം ചേകന്നൂരില്‍ വന്‍ കവര്‍ച്ച. ഒരു വീട്ടില്‍ നിന്നും 125 പവന്‍ സ്വര്‍ണാഭരങ്ങളും 65,000 രൂപയും കവര്‍ന്നു. ചേകന്നൂര്‍ പുത്തംകുളം മുതുമുറ്റത്ത് മുഹമ്മദ് കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. പുറത്തുപോയ വീട്ടുകാര്‍ ഇന്നലെ രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. പൊന്നാനി പോലിസ് അന്വേഷണം ആരംഭിച്ചു. വീട്ടുകാരെക്കുറിച്ച് അടുത്തറിയുന്നവര്‍ തന്നെയാണ് മോഷണത്തിനു പിന്നിലെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം തുടരുകയാണ്.
മലപ്പുറം ചേകന്നൂരില്‍ വീട്ടില്‍ നിന്നും 125 പവന്‍ സ്വര്‍ണാഭരങ്ങളും 65,000 രൂപയും കവര്‍ന്നു
RECENT NEWS
Advertisment