Wednesday, May 14, 2025 6:36 am

പി.വി.അൻവർ എം.എൽ.എ അനധികൃതമായി ഭൂപരിഷ്കരണ നിയമത്തിൽ ഇളവ് നേടിയെന്ന് മലപ്പുറം ജില്ല വിവരാവകാശ കൂട്ടായ്മ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പി.വി.അൻവർ എം.എൽ.എ അനധികൃതമായി ഭൂപരിഷ്കരണ നിയമത്തിൽ ഇളവ് നേടിയെന്ന് മലപ്പുറം ജില്ല വിവരാവകാശ കൂട്ടായ്മ കോഓഡിനേറ്റർ കെ.വി.ഷാജി വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ആദ്യ ഭാര്യ ഷീജയുടെ സ്ഥലത്ത് മുസ്‍ലിം പള്ളിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഭൂപരിഷ്‌കരണ നിയമത്തിൽ ഇളവ് നേടിയതെന്നും ഷാജി ആരോപിച്ചു. ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് അൻവറിന്റെയും കുടുംബത്തിന്റെയും കൈവശമുള്ള മിച്ചഭൂമി തിരിച്ചുപിടിക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പെരകമണ്ണ വില്ലേജിൽ ഷീജയുടെ ഉടമസ്ഥതയിലുള്ള 18.78 സെന്റ് സ്ഥലത്ത് പള്ളിയും പീടികമുറിയുമുണ്ടെന്ന് പറഞ്ഞാണ് ഭൂപരിഷ്‌കരണ നിയമത്തിൽ ഇളവ് അനുവദിച്ച് താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവിട്ടത്. ഇത് വാസ്തവ വിരുദ്ധമാണ്. അൻവറും രണ്ടാം ഭാര്യ ഹഫ്സത്തും ചേർന്ന് കക്കാടംപൊയിലിൽ രജിസ്റ്റർ ചെയ്യാത്ത പാർട്ണർഷിപ് ഡീഡിന്റെ പേരിൽ വാങ്ങിയ 11 ഏക്കറിലും നിയമവിരുദ്ധമായ ഇളവനുവദിച്ചിട്ടുണ്ട്.

പത്തുവർഷമായി ആദായനികുതി അടക്കാത്ത അൻവർ 64.14 കോടിയുടെ ആസ്തിയുമായി സംസ്ഥാനത്തെ ഏറ്റവും സമ്പന്നനായ എം.എൽ.എ ആയതെങ്ങനെയെന്ന് പരിശോധിക്കണം. വഴിവിട്ട ഇളവ് അനുവദിച്ചിട്ടും 6.24 ഏക്കർ മിച്ചഭൂമി സർക്കാറിലേക്ക് കണ്ടുകെട്ടാൻ ആഗസ്റ്റ് 26ന് താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവിട്ടിരുന്നു. രണ്ടുമാസം കഴിഞ്ഞിട്ടും അൻവർ സ്വമേധയാ മിച്ചഭൂമി സർക്കാറിലേക്ക് സമർപ്പിക്കുകയോ നിയമാനുസൃതം നടപടിയെടുക്കേണ്ട തഹസിൽദാർമാർ ഭൂമി കണ്ടുകെട്ടുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ പുറത്താക്കി പാകിസ്ഥാൻ

0
ലാഹോര്‍ : ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഒരുദ്യോഗസ്ഥനെ പാകിസ്ഥാൻ പുറത്താക്കി. ഇന്ത്യ...

കാൻസ് ഫെസ്റ്റിവലിൽ ഗാസ്സയിലെ വംശഹത്യയെ അപലപിച്ച് ഹോളിവുഡ് താരങ്ങൾ

0
ഫ്രാൻസ്: കാൻസ് ഫെസ്റ്റിവലിന്റെ തലേ ദിവസമായ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച തുറന്ന കത്തിൽ...

ട്രംപിന്‍റെ വമ്പൻ പ്രഖ്യാപനം ; സിറിയക്കെതിരായ ഉപരോധം പിൻവലിക്കും

0
റിയാദ് : ഗൾഫ് രാജ്യങ്ങളിലേക്ക് സന്ദർശനത്തിനെത്തിയ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ‍് ട്രംപ്...

ബിഗ് ബോസ് താരം അഖിൽ മാരാർക്കെതിരെ കേസെടുത്ത് പോലീസ്

0
കൊല്ലം : ബിഗ് ബോസ് താരം അഖിൽ മാരാർക്കെതിരെ കേസെടുത്ത് പോലീസ്....