മലപ്പുറo: മലപ്പുറത്തെ പതിനാറുകാരിയുടെ നഗ്‌നചിത്രം ടെലഗ്രാം ഉൾപ്പെടെയുള്ള സമുഹമാധ്യമ ഗ്രൂപ്പുകളിൽ പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ അടുത്ത ബന്ധു അറസ്റ്റിൽ. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. പെൺകുട്ടിയുടെ പിതൃസഹോദര പുത്രനാണ് പ്രതി. പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലുൾപ്പെടെ വരാൻ കാരണമായത് പ്രതിയുടെ ഇടപെടലെന്നാണ് കോടതി കണ്ടെത്തിയത്.
പെൺകുട്ടിയുടെ മൊബെെൽ ഫോണിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയും നഗ്ന ചിത്രങ്ങൾ അപ്ലോഡ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തത് പ്രതിയാണ്. 2020ലെ കൊവിഡ് ലോക്ഡൗൺ സമയത്താണ് യുവാവായ പ്രതി പെൺകുട്ടിയെ ചതിയിൽ കുരുക്കിയതെന്നാണ് റിപ്പോർട്ടുകൾ. മെഗാ ആപ് എന്ന ആപ്ലിക്കേഷൻ പെൺകുട്ടിക്ക് പരിചയപ്പെടുത്തിയ പ്രതിഇത് ഏറെ സുരക്ഷിതമായ ആപ്പ് ആണെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തു. തുടർന്ന് ഇയാൾ ഈ ആപ് കുട്ടിയുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തു നൽകുകയായിരുന്നു.
ആപ്പിൽ യുസർ നെയിമും പാസ്︋വേഡും സെറ്റ് ചെയ്ത് നൽകിയതും ഈ യുവാവ് തന്നെയാണ്. പിന്നീട് യുവാവ് ഈ ആപിലേക്ക് പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ അപ്ലോഡ് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. ഇയാൾ പറഞ്ഞതനുസരിച്ച് കുട്ടി തൻ്റെ നഗ്‌ന ചിത്രങ്ങൾ ഈ ആപിലേക്ക് അപ്ലോഡു ചെയ്തു. തനിക്കു മാത്രം കാണാൻ വേണ്ടിയാണ് എന്നാണ് യുവാവ് പെൺകുട്ടിയോട് പറഞ്ഞിരുന്നത്. എന്നാൽ ഇക്കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് പെൺകുട്ടിയുടെ സഹപാഠി ഈ ചിത്രങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പിൽ കാണുകയായിരുന്നു. ഇതേ തുടർന്ന് പെൺകുട്ടിയെ വിവരം അറിയിച്ചു. അപ്പോൾ മാത്രമാണ് ഇതിനു പിന്നിൽ ഒളിഞ്ഞിരുന്ന ചതി പെൺകുട്ടിക്ക് മനസ്സിലായതും.
എടവണ്ണയിലെ സ്വകാര്യ സ്ഥാപനത്തിൽ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് പെൺകുട്ടി. സ്വകാര്യ ചിത്രങ്ങൾ പുറത്തായതിനെ തുടർന്ന് പെൺകുട്ടി എടവണ്ണ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ എടവണ്ണ പോലീസാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ഈ മാസം 25 വരെ റിമാൻഡ് ചെയ്ത് മജിസ്ട്രേറ്റ് സിതാര ഷംസുദ്ദീൻ ഉത്തരവിടുകയായിരുന്നു. നിലവിൽ മഞ്ചേരി സബ് ജയിലിലാണ് പ്രതി.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.