തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്റെ പ്രസ്താവനക്കെതിരെ മലപ്പുറത്തെ കുടുംബശ്രീ പ്രവർത്തകർ. ജനകീയ ഹോട്ടൽ നടത്തിപ്പുകാർ സമരം നടത്തിയത് ഒരു പാർട്ടിയും പറഞ്ഞിട്ടല്ല. സർക്കാരിൽ നിന്നും പണം കിട്ടാതെ കടക്കെണിയിൽ ആയതോടെ ഗതികെട്ടാണ് സമരം നടത്തിയതെന്ന് ഇവർ വ്യക്തമാക്കി. സമരത്തിൽ എല്ലാ പാർട്ടിക്കാരും പങ്കെടുത്തു. ജയരാജന്റെ വാക്കുകൾ വിഷമിപ്പിച്ചു എന്നും അവർ പറഞ്ഞു. ആളുകളിൽ നിന്നും സംഭാവന വാങ്ങിയാണ് തിരുവനന്തപുരത്തേക്ക് പോയതെന്നും മലപ്പുറത്തെ കുടുംബശ്രീ പ്രവർത്തകർ വെളിപ്പെടുത്തി. പാർട്ടിയുടെ പിന്തുണ ഉണ്ടായിരുന്നെങ്കിൽ പണം അവർ തരില്ലേ എന്നും പതിമൂന്നു മാസത്തെ സബ്‌സിഡി പണം കിട്ടാനുണ്ടെന്നും കുടുംബശ്രീ പ്രവര്‍ത്തകര്‍ പറഞ്ഞു. ബാഹ്യസമ്മർദത്തെ തുടർന്നാണ് ജനകീയ ഹോട്ടൽ നടത്തിപ്പുകാരുടെ സമരമെന്നും കുടുംബശ്രീക്കാരെ പിടിച്ചുകൊണ്ടുവന്ന് സമരം ചെയ്യിക്കുന്നു എന്നുമാണ് സെക്രട്ടറിയേറ്റിന് മുന്നിൽ കുടുംബശ്രീ പ്രവർത്തകർ നടത്തിയ സമരത്തെക്കുറിച്ച് ഇ പി ജയരാജൻ പറഞ്ഞത്. പിന്നിൽ യുഡിഎഫും ബിജെപിയുമാണെന്നും ഇപി ജയരാജൻ പറഞ്ഞു. എല്ലാ പണവും ഒന്നിച്ച് കൊടുക്കാൻ കഴിയുമോ എന്നും ഇ പി ജയരാജൻ ചോദിച്ചു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033