നിലമ്പൂര്‍: എടവണ്ണയില്‍ യുവാവിനെ വെടിവെച്ച് കൊന്ന കേസില്‍ മുഖ്യപ്രതിക്ക് തോക്ക് നല്‍കിയ ഉത്തര്‍പ്രദേശ് സ്വദേശി പോലീസ് പിടിയില്‍. മുഖ്യ പ്രതി മുഹമ്മദ് ഷാന് തോക്ക് നല്‍കിയ ഖുര്‍ഷിദ് ആലമാണ് യുപിയിലെ ഹാപ്പൂരില്‍ വെച്ച് പിടിയിലായത്. രണ്ട് വര്‍ഷം മുമ്പ് സൗദിയില്‍ വെച്ച് ഒരു കേസില്‍ അകപ്പെട്ട് ജയിലില്‍ കിടക്കുമ്പോഴാണ് ഇരുവരും പരിചയപ്പെട്ടത്. വെടിവെച്ചു കൊല്ലാന്‍ ഉപയോഗിച്ച തോക്ക് ഇവിടെ നിന്നാണ് വാങ്ങിയതെന്ന് മുഖ്യപ്രതി മൊഴി നല്‍കിയിരുന്നു. ഒരു ലക്ഷത്തോളം രൂപക്കാണ് തോക്ക് വാങ്ങിയത്. മറ്റാരെങ്കിലും തോക്ക് വാങ്ങാന്‍ സഹായിച്ചിട്ടുണ്ടോ എന്നാണ് പോലീസ് അന്വേഷണം.
കഴിഞ്ഞ മാസം 22 നാണ് റിദാന്‍ ബാസിത്തിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവിനെ കാണാതായ ശേഷം ബന്ധുക്കള്‍ തിരച്ചില്‍ നടത്തിയിരുന്നു. എടവണ്ണ ചെമ്പകുത്ത് മലയിലാണ് റിദാന്‍ ബാസിലിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്. വസ്ത്രത്തില്‍ രക്തമൊലിപ്പിച്ച് മലര്‍ന്നു കിടക്കുന്നു രീതിയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. ലഹരി കടത്ത് കേസുമായി ബന്ധപ്പെട്ട് ഏതാനും നാള്‍ മുമ്പാണ് റിദാന്‍ ജയിലില്‍ നിന്നിറങ്ങിയത്.