മലപ്പുറം: ജില്ലയില്‍ ക്വാറന്റീന്‍ ലംഘിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു . ജമ്മുവില്‍ നിന്നെത്തിയ യുവാവിനാണ് കൊവിഡ് ബാധിച്ചത് . ഇയാള്‍ക്ക് നിരവധി പേരുമായി സമ്പര്‍ക്കമുണ്ടെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ കണ്ടെത്തല്‍. ജൂണ് 18 ന് നാട്ടിലെത്തിയ മലപ്പുറം ചീക്കോഡ് സ്വദേശിയാണ് കൊവിഡ് സ്ഥിരീകരിച്ച യുവാവ്. ഇയാള്‍ സന്ദര്‍ശിച്ച കടകള്‍ അടക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊവിഡ് രോഗി ജൂണ് 23 ന് മൊബൈല്‍ കടയില്‍ എത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
മലപ്പുറത്ത് ക്വാറന്റീന്‍ ലംഘിച്ച യുവാവിന് കൊവിഡ് ; യുവാവ് സന്ദര്‍ശിച്ച കടകള്‍ അടക്കാന്‍ നിര്‍ദ്ദേശം
RECENT NEWS
Advertisment