Sunday, May 4, 2025 10:17 am

നടൻ സിദ്ധിഖ് മോശമായി പെരുമാറിയെന്ന പ്രചാരണത്തില്‍ വിശദീകരണവുമായി മലയാള സിനിമാ നടി ആശാ ശരത്ത്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ദൃശ്യത്തിന്റെ ചിത്രീകരണവേളയില്‍ നടൻ സിദ്ധിഖ് മോശമായി പെരുമാറിയെന്ന പ്രചാരണത്തില്‍ വിശദീകരണവുമായി മലയാള സിനിമാ നടി ആശാ ശരത്ത്. സിദ്ധിഖ് എന്റെ നല്ല സുഹൃത്താണ്. അദ്ദേഹത്തില്‍ നിന്ന് എനിക്ക് ഒരിക്കലും മോശമായ പ്രവര്‍ത്തിയുണ്ടായിട്ടില്ല. കള്ള പ്രചാരണണങ്ങള്‍ നടത്തുന്നത് നിര്‍ത്തണമെന്നും താരം ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ വ്യക്തമാക്കി. ഇപ്പോൾ ചർച്ചാ വിഷയമായിരിക്കുന്ന സിനിമ രംഗത്തെ പ്രശ്‍നങ്ങളുമായി ബന്ധപ്പെട്ടു എന്റെ പേരും പരാമർശിച്ചു കണ്ടത് കൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്. അതിന്റെ സത്യാവസ്ഥ എല്ലാവരെയും അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സിദ്ദിഖ് ദൃശ്യം എന്ന ആ സിനിമയുടെ ചിത്രീകരണ വേളയിൽ എന്നോട് ഒരിക്കല്‍ മോശമായി പെരുമാറി എന്നൊരു പ്രചാരണം ചിലർ എന്റെ ശ്രദ്ധയിൽ പെടുത്തുകയുണ്ടായി.

കലാരംഗത്തു എന്റെ ഒരു നല്ല സഹപ്രവർത്തകനും അതുപൊലെ ഒരു നല്ല സുഹൃത്തുമാണ്  സിദ്ദിഖ്. അദ്ദേഹത്തിൽ നിന്നും എനിക്ക് ഒരിക്കലും മോശമായതായോ വിഷമമുണ്ടാക്കുന്നതോ ആയ ഒരു വാക്കോ പ്രവർത്തിയോ നേരിട്ടിടില്ല. കള്ളപ്രചാരണങ്ങൾ നടത്തരുത് എന്ന് അഭ്യർത്ഥിക്കുന്നു.എന്തായാലും നമ്മുടെ മലയാള സിനിമ രംഗം ഒരു വലിയ കലാകുടുംബമായി മറ്റു ദേശക്കാർക്കു ഒരു മാതൃകയായി വളരണം എന്നാണ് എന്റെ ആഗ്രഹവും പ്രതീക്ഷയും. എന്തെങ്കിലും അനഭലീഷണമായി നടക്കുന്നുണ്ടെങ്കിലോ വളർന്നു വരുന്നുണ്ടെങ്കിലോ അത് മുളയിലേ നുള്ളേണ്ടതുണ്ട്. അതോടൊപ്പം തന്നെ ഇത്തരം കള്ളപ്രചാരണങ്ങളുമായി കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമമിക്കുന്നവരെയും നമുക്ക് തുറന്നു കാട്ടാൻ കഴിയണം. ഇത്തരത്തിൽ നിയമവിരുദ്ധമായി കുപ്രചാരണം നടത്തുന്ന സാമൂഹ്യവിരുദ്ധരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും എന്നും ആശാ ശരത് വ്യക്തമാക്കുന്നു. കലയോട് ആഭിമുഖ്യവും കഴിവും ഉള്ള ഏതൊരാൾക്കും സമാധാനവും സന്തോഷവും ഉള്ള ഒരു അന്തരീക്ഷത്തിൽ തന്റെ ജോലി ചെയ്യാനുള്ള ഒരു സാഹചര്യം ഉണ്ടാകണം. ഇതിനു സർക്കാരും ഈ നാട്ടിലെ കലാസ്നേഹികളും ഒത്തൊരുമിച്ചു പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ആശാ ശരത് വ്യക്തമാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഏഴംകുളം കെ.ഐ.പി കനാൽ റോഡ് തകർന്നിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി

0
ഏഴംകുളം : ഏഴംകുളം കെ.ഐ.പി കനാൽ റോഡ് തകർന്നിട്ടും അധികൃതർ...

തമിഴ്നാട്‌ തിരുവാരൂരിൽ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു

0
തിരുവാരൂര്‍ : തമിഴ്നാട്‌ തിരുവാരൂരിൽ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. ഒമ്നി...

തൃശൂർ പൂരം അലങ്കോലപ്പെടുത്തൽ ; അജിത് കുമാറിനെതിരെ മന്ത്രി കെ രാജന്‍റെ മൊഴി

0
തിരുവനന്തപുരം : തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ എ.ഡി.ജി.പി എം.ആർ.അജിത്കുമാറിനെതിരെ മന്ത്രി...

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ വൈശാഖ മാസ സപ്താഹയജ്ഞവും പുഷ്പാഭിഷേകവും നാളെ മുതൽ

0
കോഴഞ്ചേരി : വൈശാഖ മാസത്തോടനുബന്ധിച്ച് ആറന്മുള ക്ഷേത്രത്തിൽ നടന്നുവരുന്ന ഭാഗവത...