തിരൂർ; എഴുത്തുകാരായ പ്രൊഫ.എം.ലീലാവതി, പ്രൊഫ.എം.കെ സാനു, കഥകളി നടൻ സദനം കൃഷ്ണൻകുട്ടി, ആർട്ടിസ്റ്റ് നമ്പൂതിരി എന്നിവരെ തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല ഡിലിറ്റ് നൽകി ആദരിക്കും. മലയാളഭാഷയുടേയും സംസ്കാരത്തിന്റേയും വളർച്ചക്ക് നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് മലയാള സർവകലാശാലയുടെ പരമോന്നത ബിരുദമായ ഡിലിറ്റ് നൽകി ആദരിക്കുന്നത്.
തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല നിർവാഹകസമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പൊതുസഭ തീരുമാനം കൈക്കൊണ്ടത്. സർവകലാശാലയുടെ ചാൻസലർ കൂടിയായ ഗവർണറുടെ അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും ഡിലിറ്റ് ബിരുദം നൽകുക