പത്തനംതിട്ട : നവീകരണം നടക്കുന്ന കളീക്കല്‍പടി – മലയാലപ്പുഴ റോഡില്‍ അപകടങ്ങള്‍ പെരുകുന്നു. ചങ്കരിപടി, മയിലാടുംപാറ ഭാഗങ്ങളിൽ അശാസ്ത്രിയമായ റോഡ് നിർമാണമാണ് നടക്കുന്നതെന്നും ഇതുമൂലമാണ് അപകടങ്ങള്‍ പെരുകുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. ജെ.സി.ബി ഉപയോഗിച്ച് റോഡ് ഇളക്കിയിട്ടിരിക്കുകയാണ്, ഇത് ശരിയാംവണ്ണം ഉറപ്പിക്കുന്നില്ലെന്നും റോഡ് നിര്‍മ്മാണത്തില്‍ അനാവശ്യമായ കാലതാമസമാണ് വരുത്തുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു. ഇന്നലെ ഒരുദിവസംതന്നെ ഏഴോളം ഇരുചക്രവാഹനങ്ങള്‍ ഇവിടെ അപകടത്തില്‍പ്പെട്ടതായി സമീപവാസികള്‍ പറഞ്ഞു.
അശാസ്ത്രിയമായ റോഡ് നിർമ്മാണം ; കുമ്പഴ – മലയാലപ്പുഴ റോഡില്‍ അപകടങ്ങള്‍ പെരുകുന്നു
RECENT NEWS
Advertisment