റിയാദ്: സൗദി അറേബ്യയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി മരിച്ചു. തിരുവനന്തപുരം നേമം ബിസ്‍മി മന്‍സിലില്‍ ഇസ്‍മായില്‍ അഷ്റഫ് (53) ആണ് റിയാദില്‍ വെച്ച് മരണപ്പെട്ടത്. ഇസ്‍മായില്‍-ഫാത്തിമ ബീവി ദമ്ബതികളുടെ മകനാണ്. ഭാര്യ – ഫസീല, മക്കള്‍ – മുഹമ്മദ് ഷാഫി, സജ്റ, മിസ്റ. മൃതദേഹം റിയാദില്‍ ഖബറടക്കും. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരിന്റെ നേതൃത്വത്തില്‍ സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
സൗദി അറേബ്യയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി മരിച്ചു
RECENT NEWS
Advertisment