Saturday, July 5, 2025 7:23 am

ഇസ്രായേലിലേക്ക് തീർത്ഥാടന യാത്ര പോയ സംഘത്തിൽ നിന്നും വീണ്ടും മലയാളികൾ മുങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇസ്രായേലിലേക്ക് തീർത്ഥാടന യാത്ര പോയ സംഘത്തിൽ നിന്നും വീണ്ടും മലയാളികൾ മുങ്ങിയതായി പരാതി. അൽ ഹിന്ദ് എന്ന ട്രാവൽ ഏജൻസിയിൽ നിന്നും യാത്ര പോയ സംഘത്തിലെ അഞ്ച് പേരാണ് അപ്രത്യക്ഷരായത്. ഇവർ മുങ്ങിയതോടെ സംഘത്തിലെ മറ്റ് അംഗങ്ങൾക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വന്നതായും പരാതിയുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിശുദ്ധ സ്ഥലങ്ങൾ സന്ദർശിക്കുന്നതിനായി 35 അംഗ സംഘം കേരളത്തിൽനിന്ന് യാത്ര തിരിച്ചത്. ജോർദാൻ, ഇസ്രായേൽ, ഫലസ്തീൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിലേക്ക് ആയിരുന്നു യാത്ര. ഇസ്രായേലിലെ സന്ദർശനം പൂർത്തിയാക്കി ഈജിപ്തിലേക്ക് യാത്ര തിരിക്കാൻ ഒരുങ്ങുമ്പോഴാണ് സംഘത്തിലെ അഞ്ച് പേരെ കാണാനില്ല എന്ന കാര്യം മനസ്സിലാകുന്നത്.

കോഴിക്കോട് വടകര സ്വദേശികളായ രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും മലപ്പുറം അത്താണിക്കൽ സ്വദേശിയായ ഒരാളുമാണ് ഇസ്രായേലിൽ വച്ച് സംഘത്തിൽ നിന്നും മുങ്ങിയത്. ഇതോടെ മറ്റുള്ളവർ വഴിയാധാരമായി. കാണാതായവർക്ക് വേണ്ടി സർക്കാരിൽ അടയ്ക്കേണ്ട പിഴ മറ്റുള്ളവർ നൽകണമെന്ന് ഇസ്രായേലിലെ ടൂർ ഏജൻസി അറിയിച്ചു. പണം അൽ ഹിന്ദ് ഏജൻസി നൽകാമെന്ന് ഉറപ്പ് ലഭിച്ച ശേഷമാണ് സംഘത്തിന്റെ യാത്ര പുനരാരംഭിച്ചത്. ഇത്തരം തട്ടിപ്പുകൾ ദീർഘനാളായി നടക്കുന്നുണ്ട് എന്നാണ് ട്രാവൽ ഏജൻസികൾ പറയുന്നത്. നിലവിൽ ഈജിപ്തിലെ കെയ്റോയിൽ ആണ് സംഘത്തിലെ ബാക്കി പേർ ഉള്ളത്. ഓഗസ്റ്റ് മൂന്നാം തീയതി ഇവർ യാത്ര പൂർത്തിയാക്കി കേരളത്തിൽ മടങ്ങിയെത്തും എന്ന് അൽ ഹിന്ദ് ഏജൻസി അറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ വീട്ടിൽ ആരോഗ്യ മന്ത്രി ഇന്ന് സന്ദർശനം നടത്തിയേക്കും

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ വീട്ടിൽ ഇന്ന്...

ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് വിഷം ഉള്ളില്‍ചെന്ന് യുവതി മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്

0
തൊടുപുഴ: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് വിഷം ഉള്ളില്‍ചെന്ന് യുവതി മരിച്ച സംഭവം...

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ സംസ്ഥാന വ്യാപകമായി ഇന്നും പ്രതിഷേധം തുടരും

0
തിരുവനന്തപുരം : ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ സംസ്ഥാന വ്യാപകമായി ഇന്നും പ്രതിഷേധം...

പ്രവാസി വനിതയുടെ കോടികള്‍ വിലമതിക്കുന്ന ഭൂമി വ്യാജ ഇഷ്ടദാന കരാറുണ്ടാക്കി ഭൂ മാഫിയ തട്ടിയെടുത്ത്...

0
തിരുവനന്തപുരം : തലസ്ഥാനത്ത് ജവഹർ നഗറിലെ പ്രവാസി വനിതയുടെ കോടികള്‍ വിലമതിക്കുന്ന...