Wednesday, April 9, 2025 8:27 am

ഓസ്ട്രേലിയൻ ആർമിയിൽ അഭിമാനനേട്ടവുമായി മലയാളി സഹോദരൻമാർ

For full experience, Download our mobile application:
Get it on Google Play

 

കോട്ടയം : മെൽബൺ മലയാളികളുടെ ഇടയിൽ സുപരിചിതനായ കുര്യൻ പുന്നൂസ് ആഞ്ഞിലിമൂട്ടിലിൻ്റെ രണ്ട് ആൺമക്കൾ ഓസ്ട്രേലിയൻ മലയാളികൾക്ക് അഭിമാനമാവുകയാണ്. ഓസ്ട്രേലിയൻ ആർമിയിൽ അഭിമാനനേട്ടവുമായി ഇദ്ദേഹത്തിൻ്റെ രണ്ടു മക്കളും സാർജൻ്റായി ഓസ്ട്രേലിയൻ പൗരന്മാരോടൊപ്പം ജോലി ചെയ്യുകയാണ്. കോട്ടയം ചിങ്ങവനം ആഞ്ഞിലിമൂട്ടിൽ കുര്യൻ പുന്നൂസിന്റെയും ബിനോയ് സ്റ്റ‌ീഫന്റെയും മക്കളായ ബെന്യം കുര്യനും ജോയൽ കുര്യനുമാണ് ഓസ്ട്രേലിയൻ ആർമിയിൽ സാർജന്റായി ജോലി ചെയ്യുന്നത്. പരിശീലന സമയത്ത് പ്രൈവറ്റ് എന്നാണ് തസ്തികയുടെ പേര്. അപൂർവമായിട്ടാണ് മലയാളികൾക്ക് ഈ തസ്‌തികയിൽ ജോലി കിട്ടുന്നത്.

ചിങ്ങവനം സെൻ്റ് ജോൺസ് – പള്ളി ഇടവക ഇരുവരെയും അഭിനന്ദിച്ചു. ഇവരുടെ മാതാപിതാക്കൾ ഓസ്ട്രേലിയയിൽ റോയൽ മെൽബൺ ഹോസ്‌പിറ്റലിൽ നഴ്‌സായി ജോലി ചെയ്യുകയാണ്. എട്ടുവർഷം സിംഗപ്പൂരിൽ പ്രവാസ ജീവിതം നയിച്ച കുര്യൻ പുന്നൂസ് 2009 ലാണ് ഓസ്ട്രേലിയയിൽ എത്തുന്നത്. കോട്ടയത്ത് കോൺഗ്രസിലും യൂത്ത് കോൺഗ്രസിലും സജീവമായിരുന്ന കുര്യൻ പുന്നൂസ് ഓ.ഐ.സി.സി ഗ്ലോബൽ കമ്മറ്റിയംഗമാണ്. മെൽബണിലെ എല്ലാ വിഭാഗം ആളുകളുടെ ഇടയിലും സ്വീകാര്യനായ കുര്യൻ പുന്നൂസ് നല്ല ഒരു സാമൂഹ്യ പ്രവർത്തകനാണ്.
മൂന്നു മക്കളാണ് ഇദ്ദേഹത്തിനുള്ളത്. മകൾ : അലീന കുര്യൻ

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുനമ്പം വഖഫ് ഭൂമിക്കേസില്‍ വാദം ഇന്നും തുടരും

0
കൊച്ചി : മുനമ്പം വഖഫ് ഭൂമിക്കേസില്‍ വാദം ഇന്നും തുടരും. പറവൂര്‍...

എറണാകുളം ജില്ലാ ജയിലില്‍ തടവുകാര്‍ തമ്മില്‍ സംഘര്‍ഷം : തടയാന്‍ ചെന്ന ജയില്‍ വാര്‍ഡന്...

0
കാക്കനാട് : എറണാകുളം കാക്കനാട് ജില്ലാ ജയിലില്‍ തടവുകാര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍...

പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ പ്രതികരണവുമായി സിറാജുദ്ദീന്റെ സുഹൃത്ത്

0
മലപ്പുറം : മലപ്പുറത്തെ വീട്ടിലെ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ...

മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയ്ക്കെതിരെ ഇഡി കേസെടുക്കുമെന്ന് റിപ്പോർട്ട്

0
ദില്ലി : മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയ്ക്കെതിരെ...