Monday, May 5, 2025 12:15 pm

ബെംഗളൂരുവിൽ മലയാളി കുടുംബത്തിന് നേരെ ആക്രമണം, അഞ്ച് വയസ്സുകാരന് തലയ്ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : ബെംഗളൂരുവിൽ മലയാളി കുടുംബത്തിന് നേരെ ആക്രമണം. വാഹനത്തിലുണ്ടായിരുന്ന അഞ്ച് വയസ്സുകാരന് തലയ്ക്ക് പരിക്കേറ്റു. മലയാളിയായ ഐടി ജീവനക്കാരൻ അനൂപ് ജോർജിനും കുടുംബത്തിനുമാണ് ആക്രമണം നേരിടേണ്ടി വന്നത്. ദീപാവലി ഷോപ്പിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബത്തിന്‍റെ കാർ ആക്രമിക്കുകയായിരുന്നു. രണ്ട് ദിവസം മുൻപ് രാത്രി 9.30-യോടെ കസവനഹള്ളിയിൽ അമൃത കോളേജിന് സമീപമാണ് ആക്രമണം നടന്നത്. ബൈക്കിലെത്തിയ അക്രമികൾ കാർ തടഞ്ഞ് നിർത്താൻ ശ്രമിച്ചു. വാഹനം മുന്നോട്ടെടുക്കാൻ ശ്രമിച്ചപ്പോൾ കല്ലു കൊണ്ട് കാറിന്‍റെ ഗ്ലാസ് തകർത്തു. ഇതോടെയാണ് കാറിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റത്.

തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. പരിക്കേറ്റ കുട്ടിയുടെ തലയ്ക്ക് മൂന്ന് സ്റ്റിച്ചുണ്ട്. തുടർന്ന് പോലീസിനെ ടാഗ് ചെയ്ത് അനൂപ് സമൂഹ മാധ്യമങ്ങളിലൂടെ അക്രമത്തിന്‍റെ ദൃശ്യം പങ്കുവെച്ചു. പിന്നാലെ പോലീസ് കേസെടുത്തു. ദൃശ്യമുണ്ടായിരുന്നതിനാൽ അക്രമികളെ വേഗം തിരിച്ചറിഞ്ഞു. പരപ്പന അഗ്രഹാര സ്വദേശിയായ മൂർത്തിയെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിക്കായി തെരച്ചിൽ തുടരുന്നുവെന്ന് പോലീസ് അറിയിച്ചു. കാർ ബൈക്കിൽ ഉരസിയെന്നും നിർത്താതെ പോയതോടെയാണ് ആക്രമിച്ചതെന്നുമാണ് അറസ്റ്റിലായ ആളുടെ മൊഴി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ത്യ – പാക് സംഘർഷ സാഹചര്യം ചർച്ചചെയ്യാൻ ഐക്യരാഷ്ട്രസഭ സുരക്ഷാസമിതി

0
ന്യൂഡൽഹി: പഹൽഗാമിൽ 26 പേർ കൊല്ലപ്പെടാനിടയാക്കിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്കും പാകിസ്താനുമിടയിൽ...

മത്തിമലയ്ക്കായി ആവിഷ്കരിച്ച ചെറുകിട കുടിവെള്ളപദ്ധതി പൂർത്തിയായി

0
കവിയൂർ : മത്തിമലയ്ക്കായി ആവിഷ്കരിച്ച ചെറുകിട കുടിവെള്ളപദ്ധതി പൂർത്തിയായി. കേന്ദ്ര...

ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തിലെ ഉത്സവം ഇന്ന് തുടങ്ങും

0
പുതുശ്ശേരിമല : ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തിലെ ഉത്സവം ഇന്ന് തുടങ്ങും. ഉത്സവത്തിന്...

യുപിയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ചാണകത്തില്‍ നിന്നുള്ള പെയിന്റ് അടിക്കണം ; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

0
ലഖ്‌നൗ: യുപിയിലെ സര്‍ക്കാര്‍ ഓഫീസുകളുടെ ചുവരുകളില്‍ ചാണകത്തില്‍ നിന്ന് വികസിപ്പിക്കുന്ന പെയിന്റ്...