പത്തനംതിട്ട : അയർലൻഡിൽ മലയാളി സമൂഹത്തിന്‍റെ പ്രാര്‍ത്ഥനകള്‍ വിഫലമാക്കി മലയാളി യുവാവ് മരണത്തിന് കീഴടങ്ങി. നഴ്‌സും പത്തനംതിട്ട കുളനട സ്വദേശിയുമായ റോജി പി. ഇടിക്കുള ആണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അപ്രതീക്ഷിത മരണത്തിന് കീഴടങ്ങിയത്. 37 വയസായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഡബ്ലിന്‍ ബൂമൗണ്ട് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം. ഓഗസ്റ്റ് 25 ന് ഡ്യൂട്ടി കഴിഞ്ഞു വീട്ടില്‍ തിരിച്ചെത്തിയ റോജിക്ക് കടുത്ത തലവേദന ഉണ്ടായിരുന്നു. തുടര്‍ന്നു ഗാള്‍വേ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചികിത്സ തേടുകയായിരുന്നു.
തലച്ചോറില്‍ ഉണ്ടായ രക്തസ്രാവമാണ് ശാരീരിക അസ്വസ്ഥതകള്‍ക്ക് കാരണമെന്ന് കണ്ടെത്തിയതിനെ തുടല്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായാണ് ഡബ്ലിനിലെ ബൂമൗണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്ര പരിചരണ വിഭാഗത്തില്‍ വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പത്തനംത്തിട്ട മാന്തളിര്‍ സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഇടവകാംഗമായ റോജിയുടെ സംസ്‌കാരം നാട്ടില്‍ വെച്ച് നടത്താനാണ് കുടുംബാംഗങ്ങളുടെ തീരുമാനം. ഭാര്യ സ്‌നേഹ( സ്റ്റെല്ലാ മാരിസ് നഴ്‌സിങ് ഹോം സ്റ്റാഫ് നഴ്‌സാണ്). മക്കള്‍ എവ്‌ലിന്‍ (7) എല്‍സ (5).