Friday, May 9, 2025 5:24 pm

വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ അ​ട​ച്ച​തോ​ടെ കശ്മീരിൽ കുടുങ്ങി മലയാളി സഞ്ചാരികൾ

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: യു​ദ്ധ ഭീ​തി​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ അ​ട​ച്ച​തോ​ടെ ക​ശ്മീ​രി​ൽ നി​ന്ന്​ നാ​ട്ട​ലെ​ത്താ​നാ​വാ​തെ മ​ല​യാ​ളി സ​ഞ്ചാ​രി​ക​ൾ. പ​ഹ​ൽ​ഗാം സം​ഭ​വ​ത്തി​ന്​ പി​ന്നാ​ലെ ക​ശ്മീ​രി​​ലേ​ക്കു​ള്ള യാ​ത്ര ബു​ക്കി​ങ്​​ കൂ​ട്ട​​ത്തോ​ടെ റ​ദ്ദാ​ക്ക​പ്പെ​ട്ടെ​ങ്കി​ലും മു​ൻ നി​ശ്ച​യ പ്ര​കാ​രം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ യാ​ത്ര പു​റ​പ്പെ​ട്ട​വ​രാ​ണ്​ ക​ശ്മീ​രി​ൽ പ​ല​യി​ട​ങ്ങ​ളി​ലാ​യി കു​ടു​ങ്ങി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം യാ​ത്ര ദി​ന​ങ്ങ​ൾ ​വെ​ട്ടി​ക്കു​റ​ച്ച്​ നേ​ര​ത്തെ ത​ന്നെ നാ​ട്ടി​ലേ​ക്ക്​ തി​രി​ച്ച​വ​ർ​ക്ക്​ പ്ര​യാ​സം നേ​രി​ടേ​ണ്ടി വ​ന്നി​ട്ടി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം പാ​ക്​ ഭീ​ക​ര​ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്​ ഇ​ന്ത്യ​യു​ടെ പ്ര​ത്യാ​ക്ര​മ​ണ​മു​ണ്ടാ​യ​തി​ന്​ പി​ന്നാ​ലെ ധ​ർ​മ്മ​ശാ​ല, ലേ, ​ജ​മ്മു, ശ്രീ​ന​ഗ​ർ, അ​മൃ​ത്സ​ർ, ച​ണ്ഡീ​ഗ​ണ്ഡ്​ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ അ​ട​ച്ചി​ടാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു.

ഇ​തോ​ടെ നാ​ട്ടി​ലെ​ത്താ​നു​ള്ള ബ​ദ​ൽ ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ തേ​ടി സ​ഞ്ചാ​രി​ക​ൾ അ​ധി​കൃ​ത​രെ​യും ഏ​ജ​ൻ​സി​ക​ളേ​യും സ​മീ​പി​ച്ചു. പി​ന്നാ​ലെ ഗു​ജ​റാ​ത്ത്, മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ, പ​ഞ്ചാ​ബ്, ജ​മ്മു ക​ശ്മീ​ർ എ​ന്നി​വി​ട​ങ്ങ​ളി​ല​ട​ക്കം ആ​കെ 27 വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ ശ​നി​യാ​ഴ്ച വ​രെ അ​ട​ച്ചി​ടാ​ൻ വ്യാ​ഴാ​ഴ്ച തീ​രു​മാ​ന​മു​ണ്ടാ​യി. ഇ​തോ​ടെ സ​ഞ്ചാ​രി​ക​ളി​ൽ ചി​ല​ർ ശ്രീ​ന​ഗ​റി​ൽ ത​ന്നെ തു​ട​രാ​നും ചി​ല​ർ റോ​ഡ്​ മാ​ർ​ഗം മ​ട​ങ്ങാ​നും തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ക​ശ്​​മീ​രി​ൽ നി​ന്ന്​ ജ​മ്മു​വി​ലേ​ക്കും മു​ഗ​ൾ റോ​ഡ്​ വ​ഴി​യും പു​റ​പ്പെ​ട്ട പ​ല സ​ഞ്ചാ​രി​ക​ളും ജ​മ്മു, ലേ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ കു​ടു​ങ്ങി. ജ​മ്മു ഭാ​ഗ​ത്തേ​ക്ക്​ റോ​ഡ്​ മാ​ർ​ഗം പോ​യ ചി​ല​ർ​ക്ക്​ മ​ണി​ക്കൂ​റു​ക​ളോ​ളം മ​ണ്ണി​ടി​ച്ചി​ൽ മൂ​ല​മു​ള്ള ത​ട​സം നേ​രി​ട്ട​താ​യി ക​ശ്മീ​രി​ൽ ടൂ​റി​സം മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യാ​ളി ഫി​ജോ​യ്​ ​ജോ​സ​ഫ്​ പ​റ​ഞ്ഞു.

ഒ​ന്നി​ലേ​റെ ത​വ​ണ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി​ട്ടു​ണ്ട്. ലേ​യി​ലും ജ​മ്മു​വി​ലും മ​ല​യാ​ളി​ക​ള​ട​ക്കം സ​ഞ്ചാ​രി​ക​ൾ​ക്ക്​ മ​ട​ക്ക യാ​ത്ര ഉ​റ​പ്പാ​കും വ​രെ അ​ധി​കൃ​ത​രും ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ളും താ​മ​സ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ഫി​ജോ​യ്​ പ​റ​ഞ്ഞു. മെ​യ്​ ര​ണ്ടി​ന്​ കൊ​ച്ചി​യി​ൽ നി​ന്ന്​ പു​റ​പ്പെ​ട്ട അ​ഞ്ച്​ ഹൈ​കോ​ട​തി ജീ​വ​ന​ക്കാ​രും കു​ടും​ബാം​ഗ​ങ്ങ​ളും ശ്രീ​ന​ഗ​റി​ലെ സൊ​ന​​മാ​ർ​ഗി​ലു​ള്ള​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്​. ഇ​വ​ർ സു​ര​ക്ഷി​ത​രാ​ണ്​. ​ഗ​താ​ഗ​ത നി​യ​ന്ത്ര​ണം മൂ​ല​മാ​ണ്​ സ​ഞ്ചാ​രി​ക​ൾ​ക്ക്​ ത​ട​സം നേ​രി​ട്ടി​രി​ക്കു​ന്ന​തെ​ന്ന്​ ടൂ​ർ ഓ​പ​റേ​റ്റേ​ഴ്​​സ്​ സം​ഘ​ട​ന ഭാ​ര​വാ​ഹി എ​സ്. ഋ​ഷി​കേ​ശ്​ പ​റ​ഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഷഹബാസ് കൊലക്കേസ് ; കുറ്റാരോപിതരായ 6 വിദ്യാർഥികളുടെയും എസ്എസ്എൽസി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

0
കോഴിക്കോട്: താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതരായ 6 വിദ്യാർഥികളുടെയും എസ്എസ്എൽസി പരീക്ഷാ...

ഓൺലൈൻ മാധ്യമമായ മക്തൂബിന്റെ എക്‌സ് ഹാൻഡിൽ മരവിപ്പിച്ചു

0
കോഴിക്കോട്: ഓൺലൈൻ മാധ്യമമായ മക്തൂബിന്റെ എക്‌സ് ഹാൻഡിൽ മരവിപ്പിച്ചു. നിയമനടപടിയുടെ ഭാഗമായി...

കരിവെള്ളൂരിലെ വിവാഹ വീട്ടിലെ മോഷണക്കേസിൽ പ്രതി വരന്റെ ബന്ധു

0
കണ്ണൂർ: കണ്ണൂർ കരിവെള്ളൂരിലെ വിവാഹ വീട്ടിലെ മോഷണക്കേസിൽ പ്രതി വരന്റെ ബന്ധു....

ഇന്ത്യ – പാക് സംഘർഷം ; സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച ആഘോഷ...

0
തിരുവനന്തപുരം: ഇന്ത്യ - പാക് സംഘർഷം ശക്തമായ സാഹചര്യത്തിൽ അതിർത്തിയിലെ അടിയന്തിര...