കൊച്ചി : മലയാളികളുമായി വരുന്ന ഇതരസംസ്ഥാന വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ ഇളവ് അനുവദിച്ചു. കേരളത്തില്‍ യാത്ര ചെയ്യാനുള്ള റോഡ് നികുതിയും പെര്‍മിറ്റും ഒഴിവാക്കി. സീറ്റൊന്നിന് മൂന്നൂറ് രൂപയായിരുന്നു റോഡ് നികുതി. പെര്‍മിറ്റ് എടുക്കാന്‍ അഞ്ഞൂറ് രൂപ വേറെയും കൊടുക്കണമായിരുന്നു. വാഹനങ്ങള്‍ വരാന്‍ വിസമ്മതിക്കുന്നതിനാലും യാത്രക്കാരില്‍ നിന്ന് അമിതമായി കൂലി ഇടാക്കുന്നതിനാലുമാണ് ഇളവ് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
അതേസമയം മറ്റു സംസ്ഥാനത്തു നിന്നുളള മലയാളികള്‍ക്ക് കേരളത്തിലേക്കുവരാന്‍ പാസ് നല്‍കുന്നത് തല്‍ക്കാലം നിര്‍ത്തി. റെഡ്സോണില്‍ നിന്നു വന്ന് വീടുകളിലേക്ക് നിരീക്ഷണത്തിനയച്ചവരെ തിരികെ ക്വാറന്‍റൈന്‍ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതുവരെയാണ് പുതിയ പാസുകള്‍ നിര്‍ത്തിയത്. നിലവില്‍ പാസ് ലഭിച്ചവര്‍ക്ക് വരുന്നതിനു തടസമില്ല. സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേട് ഇതര സംസ്ഥാനങ്ങളിലുളളവരുടെ മടക്കം ദുരിതത്തിലാക്കിയെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.