ബുറൈദ: സൗദി അറേബ്യയില്‍ ചങ്ങനാശ്ശേരി സ്വദേശിനിയായ നേഴ്‌സ് മരണപ്പെട്ടു. സൗദി അറേബ്യയിലെ അല്‍ ഖസീം ബുറൈദ കിങ് സഊദ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ലിന്റു ലിസാ ജോര്‍ജ്ജ് (37) ആണ് മരണപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം ആണ് മരണകാരണം. ഭര്‍ത്താവ് ബിബിന്‍ കുര്യാക്കോസും നഴ്സാണ്. മാതാപിതാക്കള്‍: പൗലോസ് വര്‍ഗീസ്, ലിസ്സമ്മ ജോര്‍ജ്ജ്.
ബുറൈദ കിങ് സഊദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.