മധുര: ഉത്തര്‍ പ്രദേശിലെ മധുരയില്‍ മലയാളി നഴ്‍സിന് കൊവിഡ് സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് രോഗിയെ പരിചരിച്ച നഴ്‍സാണ് ഇവര്‍. ഇവിടുത്തെ 25 ജീവനക്കാരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.
അതേസമയം ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തിലുണ്ടായത് ഇതുവരെ രേഖപ്പെടുത്തിയതില്‍ ഉയര്‍ന്ന നിരക്കാണ്. രാജ്യത്ത് കൊവിഡ് മരണം 353 ആയി. 24 മണിക്കൂറിനിടെ 29 മരണമാണ് റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. 1463 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗബാധിതരുടെ എണ്ണം 10,815 ആയി. 1190 പേര്‍ക്ക് രോഗം ഭേദമായി.
രോഗം പടരുന്ന സാഹചര്യത്തില്‍ ധാരാവി പൂര്‍ണമായും പോലിസ് നിയന്ത്രണത്തിലാണ്. ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ കൂട്ട അണുനശീകരണവും തുടങ്ങിയിട്ടുണ്ട്.