തിരുവനന്തപുരം : മൃഗശാലയില്‍ ആണ്‍, പെണ്‍ ഹിപ്പോകള്‍ രണ്ടു കൂടുകളില്‍. ഇവിടെ ആറ് പെണ്‍ഹിപ്പോകളും രണ്ട് ആണ്‍ഹിപ്പോകളുമാണുള്ളത്. നേരത്തെ ഇവയെ ഒന്നിച്ച് ഒറ്റ ബ്ലോക്കിലാണ് പാര്‍പ്പിച്ചിരുന്നത്. എന്നാല്‍ പ്രജനനം തടയാന്‍ ഇവയെ രണ്ട് വ്യത്യസ്ത കൂടുകളിലാക്കുകയായിരുന്നു. കാരണം ഇവ പെറ്റുപെരുകുമെന്ന് മൃഗശാലാ അധികൃതര്‍ പറയുന്നു. കൂടുതല്‍ ഹിപ്പോകളെ പാര്‍പ്പിക്കാന്‍ ഇവിടെ സൗകര്യവുമില്ല.
രണ്ട് കൂടുകളിലാക്കിയതോടെ ആണ്‍ഹിപ്പോയില്‍ ഒരെണ്ണം അക്രമകാരിയായി മുന്‍വശത്തെ പല്ല് അടിച്ചുപൊട്ടിച്ച സംഭവമുണ്ടായി. ഇവയെ മറ്റു മൃഗശാലകള്‍ക്ക് കൈമാറ്റം ചെയ്ത് ഇവിടെയില്ലാത്തത് വാങ്ങിക്കാന്‍ സൗകര്യമുള്ളപ്പോഴാണ് വെവ്വേറെ താമസിപ്പിച്ചിരിക്കുന്നത്. നിലവില്‍ ഹിപ്പോകളുടെ കൈമാറ്റത്തിന് നടപടിയില്ലെന്ന് മൃഗശാലാ അധികൃതര്‍ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.