കവിയൂർ: കവിയൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന മല്ലപ്പള്ളി ഉപജില്ല കലോത്സവം സമാപിച്ചു. ഹയർസെക്കൻഡറി വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിലും സി.എം.എസ്.ഹയർ സെക്കൻഡറി സ്കൂൾ മല്ലപ്പള്ളി, യുപി വിഭാഗത്തിൽ സെന്റ് തെരേസാസ് ബി.സി. ഹയർ സെക്കൻഡറി സ്കൂൾ ചെങ്ങരൂരും സെന്റ് ഫിലോമിനാസ് യു.പി.സ്കൂൾ മല്ലപ്പള്ളിയും എൽ പി വിഭാഗത്തിലും സംസ്കൃത ഉത്സവത്തിലും സെന്റ് ഫിനോമിനാസ് യു.പി സ്കൂൾ മല്ലപ്പള്ളിയും ജേതാക്കളായി.
അറബി കലോത്സവത്തിൽ മുഹമ്മദൻസ് എൽ.പി.എസ്. വായ്പൂര് യു.പി വിഭാഗത്തിൽ സെന്റ് ജോർജ് ഹൈസ്കൂൾ കോട്ടങ്ങാലും ഓവറോൾ കിരീടം നേടി.
സമാപന സമ്മേളനം മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹനൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കവിയൂർ ഗ്രാമപഞ്ചായത്ത് ശ്രീരഞ്ജിനി.എ.ഗോപി അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ പി.പ്രതാപൻ സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് അംഗങ്ങളായ ടി.കെ സജീവ്, ലിൻസി മോൻസി, സിന്ധു. വി.എസ്, തോമസ് എം.വി , രാജശ്രീ.കെ ആർ, സിന്ധു.ആർ. നായർ,മഹേഷ് കുമാർ എൻ.വി (എ.ഇ.ഒ), അമ്പിളി വി,എം.കെ ലാലു, എന്നിവർ പ്രസംഗിച്ചു.