മല്ലപ്പള്ളി : മല്ലപ്പള്ളി മണ്ണുംപുറം ജങ്‌ഷനില്‍ ഒരു മാസം മുമ്പ് മണ്ണുംപുറം പൗരസമിതി സ്‌ഥാപിച്ച ദിശാബോര്‍ഡുകള്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു.
മണ്ണുംപുറം ജങ്‌ഷനില്‍ രാത്രികാലങ്ങളിലും മറ്റും വഴിയാത്രക്കാര്‍ ദിശ അറിയാതെ ബുദ്ധിമുട്ടുന്ന സാഹചര്യം മനസിലാക്കിയാണ് ദിശാബോര്‍ഡ് സ്‌ഥാപിച്ചത്. നാളുകളായി മണ്ണുംപുറത്തും പരിസരപ്രദേശങ്ങളിലും രാത്രിയില്‍ മോഷണവും മദ്യപന്മാരുടെ ശല്യവും രൂക്ഷമാണ്.
ചില ദിവസങ്ങള്‍ക്ക് മുമ്പ് മണ്ണുംപുറം ജങ്‌ഷനിലുള്ള കടയില്‍ മോഷണം നടക്കുകയും സമീപ പ്രദേശങ്ങളിലെ കാര്‍ഷിക വിളകള്‍ മോഷ്‌ടിക്കുകയും ചെയ്തിരുന്നു. ദിശാബോര്‍ഡ് സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചതില്‍ പോലീസില്‍ പരാതി നല്‍കിയിട്ട് നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് പൗരസമിതിയുടെ നേതൃത്വത്തില്‍ മണ്ണുംപുറം ജങ്‌ഷനില്‍ പ്രതിഷേധ കൂട്ടായ്‌മ നടത്തി. രാത്രികാല പട്രോളിങ് നടത്തി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു.