Tuesday, July 2, 2024 9:31 am

മമ്മൂട്ടിക്ക് എന്നെ ഇഷ്ടമല്ല, 20 വര്‍ഷമായി ഒരുമിച്ച് സിനിമ ചെയ്തിട്ട് : ഗണേഷ് കുമാര്‍

For full experience, Download our mobile application:
Get it on Google Play

നടനും എം.എല്‍.എയുമായ കെ.ബി, ഗണേഷ് കുമാര്‍ മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. മമ്മൂട്ടിയുടെ ഏറ്റവും വലിയ ആരാധകനായ തന്നെ അദ്ദേഹത്തിന് ഇഷ്ടമില്ലെന്നാണ് ഗണേഷ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. തന്നെ അത്ര ഇഷ്ടമല്ല പുള്ളിക്ക് അത് എന്തുകൊണ്ടാണ് എന്നുമാത്രം അറിയില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. എന്‍റെ ഒരു റോൾ മോഡൽ ആയിട്ടാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. അത് നടൻ എന്ന നിലയിലും, വ്യക്തി ആയിട്ടാണെങ്കിലും എനിക്ക് വലിയ ഇഷ്ടമാണ്. പക്ഷേ എന്നിൽ നിന്നും പുള്ളി അകലം പാലിച്ചിരിക്കുകയാണ്. എന്തെന്ന് എനിക്ക് അറിയില്ല- പക്ഷെ അതൊന്നും കുഴപ്പം ഇല്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.

‘ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോൾ ഇരുപതു വർഷത്തിലധികമായി ഒരുമിച്ച് സിനിമ ചെയ്തിട്ട്. ദി കിംഗ് എന്ന സിനിമ ആയിരുന്നു ഏറ്റവും ഒടുവിൽ ചെയ്തത്. അതിന് ശേഷം ഒറ്റ സിനിമപോലും ഞങ്ങൾ ഒരുമിച്ചുചെയ്തിട്ടില്ല. കാരണം ഇതുവരെയും എനിക്ക് അറിയില്ല. പിന്നെ ഞാൻ അവസരങ്ങൾ ആരോടും പോയി ചോദിച്ചിട്ടില്ല. തന്ന അവസരങ്ങൾ സ്വീകരിച്ചിട്ടുള്ളതല്ലാതെ ആരോടും അങ്ങോട്ട് പോയി അവസരത്തിന് വേണ്ടി കാത്തുനിന്നിട്ടില്ല. വിശുദ്ധ ഖുറാനിൽ പറയും പോലെ നീ കഴിക്കേണ്ട ധാന്യത്തിൽ നിന്റെ പേര് എഴുതി ചേർക്കപ്പെട്ടിട്ടുണ്ട് എന്ന് വിശ്വസിക്കുകയും അത് അംഗീകാരിക്കുകയും ചെയ്യുന്ന ആളാണ് ഞാൻ.

അമ്മയുടെ മീറ്റിങ്ങിൽ കാണുമ്പൊൾ സംസാരിക്കും. എന്നല്ലാതെ വലിയ ബന്ധമില്ല. ഞാൻ അദ്ദേഹത്തെ കാണുമ്പോൾ അദ്ദേഹത്തിന് 36 വയസ്സാണ്. ഞാൻ അന്ന് സിനിമയിൽ ഒന്നും ഇല്ല. അന്ന് മുതൽ കണ്ട് ആരാധിച്ച ആളാണ് ഞാൻ അദ്ദേഹത്തെ. അന്ന് ഞാൻ പരിചയപ്പെട്ടതാണ്, സ്നേഹവും ബഹുമാനവും ഒക്കെ കൊടുക്കുന്ന ആളാണ്. പക്ഷേ എന്തോ എന്നോട് പുള്ളിക്ക് ഒരു വിരോധമുണ്ട്. ലാലേട്ടനെയും സിദ്ദിഖിനെയും ഇടവേള ബാബുവിനേയും ഒക്കെ താൻ കോണ്ടാക്ട് ചെയ്യാറുണ്ടെന്നും എന്നാൽ അത്തരത്തിലുള്ള ബന്ധം മമ്മൂക്കയുമായി ഇല്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പെരുമ്പാവൂരിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി ; പ്രതി ഓടി രക്ഷപ്പെട്ടു ; അന്വേഷണം

0
കൊച്ചി: പെരുമ്പാവൂർ വട്ടക്കാട്ട്പടിയിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി. വട്ടയ്ക്കാട്ടുപടി എസ്എൻഡിപിക്ക് സമീപം...

ടോൾപ്ലാസയിൽ ടോറസ് ലോറി അപകടമുണ്ടാക്കിയ സംഭവം ; ഡ്രൈവറുടെ ലൈസന്‍സ് മരവിപ്പിച്ചു

0
തൃശ്ശൂര്‍: പാലിയേക്കര ടോള്‍പ്ലാസയില്‍ ടോറസ് ലോറി അശ്രദ്ധമായി പിറകോട്ടെടുത്ത് അപകടമുണ്ടാക്കിയ സംഭവത്തില്‍...

ഒരു ലക്ഷം രൂപ കൈക്കൂലി ; നഗരസഭ അസിസ്റ്റൻറ് എൻജിനീയറുടെ അറസ്റ്റിന് പിന്നാലെ നഗരസഭ...

0
ഇടുക്കി: കൈക്കൂലി കേസിൽ വിജിലൻസ് പ്രതി ചേർത്ത തൊടുപുഴ നഗരസഭാ ചെയർമാൻ...

ലോ​ണാ​വാ​ല വെ​ള്ള​ച്ചാ​ട്ട​ത്തി​ലെ അ​പ​ക​ടം ; നാ​ല് വ​യ​സു​കാ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

0
മും​ബൈ: ലോ​ണാ​വാ​ല​യി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ഉ​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ നാ​ല് വ​യ​സു​കാ​ര​ന്‍റെ...