പാലക്കാട് : പശുവിനെ മേയ്ക്കുന്നതിനിടെ ക്ഷീര കര്‍ഷകന്‍ ഷോക്കേറ്റു മരിച്ചു. പശുവിന്റെ മുകളിലേക്ക് പൊട്ടിവീണ വൈദ്യുതി കമ്ബി എടുത്ത് മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് മൈലംപുള്ളി സ്വദേശി പനക്കുന്നില്‍ ഹംസയാണ് ഷോക്കേറ്റു മരിച്ചത്. വൈദ്യുതാഘാതമേറ്റ് പശുവും ചത്തു.
ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് സംഭവം മൈലംപുള്ളിയില്‍ നിന്നും ചളിര്‍ക്കാട്ടേക്ക് ഇറങ്ങുന്ന വലതു ഭാഗത്ത് തെങ്ങിന്‍ തോപ്പില്‍ പശുവിനെ മേയ്ക്കുന്നതിടെ പൊട്ടിവീണ വൈദ്യുത ലൈനില്‍ നിന്നാണ് ഷോക്കേറ്റത്.