കൊല്ലം : അതിര്‍ത്തി തര്‍ക്കത്തിന് കാരണമായ മരം മുറിച്ചു മാറ്റാന്‍ ആവശ്യപ്പെട്ട വാര്‍ഡ് മെമ്പറെ ഹെല്‍മെറ്റിന് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛനെയും മകനെയും പോലീസ് പിടികൂടി. പാവുമ്പാ വില്ലേജില്‍ പാവുമ്പാ തെക്ക് ഏവൂര്‍ ഭവനില്‍ സുരേഷ് (52), മകന്‍ വിഷ്ണു (27) എന്നിവരാണ് പിടിയിലായത്.
അയല്‍ വീടിന് ഭീഷണിയായി ഇവരുടെ പറമ്പില്‍ നിന്ന് വളര്‍ന്നു നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടതിനാണ് ഗ്രാമപഞ്ചായത്ത് മെമ്പറെ ഇവര്‍ ആക്രമിച്ചത്. വാക്കേറ്റത്തില്‍ ഏര്‍പ്പെട്ട അച്ഛനെ സഹായിക്കാനെത്തിയ മകന്‍ കൈയിലിരുന്ന ഹെല്‍മെറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ മെമ്പര്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. മെമ്പറുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ അറസ്റ്റ് നടന്നത്.