കല്ലമ്പലം : യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍. നാവായിക്കുളം ചിറ്റായിക്കോട് കല്ലൂര്‍കുഴി പ്രസാദം വീട്ടില്‍ ജോസ് എന്നുവിളിക്കുന്ന പ്രസാദ് (18) ചെമ്മരുതി, മാവിന്‍മൂട്, പുത്തന്‍വിള വീട്ടില്‍ ജിജിത്ത് (36 ), എന്നിവരെയാണ് കല്ലമ്പലം പോലീസ് അറസ്റ്റുചെയ്തത്.
2021 ജനുവരി 13-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. ഏഴരയോടെ കടവൂര്‍കോണത്തുവെച്ച് റീഗു എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. സ്റ്റേഷനില്‍നിന്ന് പ്രതിയുടെ മോട്ടോര്‍ സൈക്കിള്‍ ഇറക്കിക്കൊടുക്കാത്തതിലുള്ള വിരോധമാണ് അക്രമത്തിനു പിന്നിലെന്ന് പോലീസ് വ്യക്തമാക്കി .
കല്ലമ്പലം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഐ.ഫിറോസിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ വി.ഗംഗാപ്രസാദ്, എ.എസ്.ഐ. ഷാജി, എസ്.സി.പി .ഒ. ഷാന്‍, സി.പി.ഒ. വിനോദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.