കൊല്ലം: അഞ്ചാലുംമൂട് പനയത്ത് മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ജില്ല ശിശു സംരക്ഷണ ഓഫിസര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കഴിഞ്ഞ ആഴ്ചയാണ് കുട്ടിയെ പ്രതി പൊള്ളലേല്‍പ്പിച്ചത്. കുട്ടിയുടെ രണ്ടു കാലുകളിലും പൊള്ളലേറ്റിരുന്നെങ്കിലും സമയത്ത് ചികിത്സയും ലഭ്യമാക്കിയിരുന്നില്ല.
തുടര്‍ന്ന് വിവരം അറിഞ്ഞ ഐ.സി.ഡി.എസ് സൂപ്പര്‍വൈസറുടെ നേതൃത്വത്തിലുള്ള സംഘം പെണ്‍കുട്ടിയെ തൃക്കടവൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തിച്ചു ചികിത്സ നല്‍കുകയായിരുന്നു. അടുത്ത വീട്ടില്‍ കളിക്കാന്‍ പോയതിനാണു പിതാവ് പൊള്ളലേല്‍പ്പിച്ചത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ വിഡിയോ അഞ്ചാലുംമൂട് പോലീസിന് കൈമാറിയിരുന്നു. തുടര്‍ന്ന് പിതാവിനെതിരെ ബുധനാഴ്ച കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. അഞ്ചാലുംമൂട് പോലീസ് പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.