തിരുവനന്തപുരം : കുട്ടികളെ ക്രൂരമായി മര്‍ദിച്ച ആറ്റിങ്ങല്‍ സ്വദേശി സുനില്‍ കുമാര്‍ ( 45) അറസ്റ്റില്‍. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഇയാളെ അറസ്റ്റ് ചെയ്തത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
രണ്ടു കുഞ്ഞുങ്ങളെ മര്‍ദിക്കുന്ന പിതാവിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പ്രതിയെ കണ്ടെത്താന്‍ പോലീസ് സോഷ്യല്‍ മീഡിയയുടെ സഹായം തേടിയിരുന്നു. മക്കളെ പിതാവ് ക്രൂരമായി വടി ഉപയോഗിച്ച് തല്ലുന്നതിന്‍റെയും കുഞ്ഞിനെ എടുത്ത് എറിയുന്നതിന്‍റെയും ക്രൂരത പുറംലോകത്തെ കാണിക്കാന്‍ അമ്മ തന്നെയാണ് ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത് .