Friday, July 4, 2025 1:43 pm

ഇപി ജയരാജൻ്റെ പേഴ്‌സണൽ സ്റ്റാഫ് അംഗം എന്ന വ്യാജേന ആലപ്പുഴയിൽ ജോലി വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ ആൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇപി ജയരാജൻ്റെ പേഴ്‌സണൽ സ്റ്റാഫ് അംഗം എന്ന വ്യാജേന ആലപ്പുഴയിൽ ജോലി വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ ആൾ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി അനിൽകുമാർ ആണ് പിടിയിലായത്. ആലപ്പുഴ ജനറൽ ആശുപത്രിയിൽ നഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടിയത്. ആലപ്പുഴ ജനറൽ ആശുപത്രിയുടെ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്യുമ്പോൾ നഴ്സുമാരുടെ ഒഴിവുണ്ടെന്നും നിയമനം നൽകാമെന്നും പറഞ്ഞാണ് ഇയാൾ ആളുകളെ സമീപിച്ചത്. അഞ്ച് മാസം താൽക്കാലിക നിയമനവും തുടർന്ന് സ്ഥിരം നിയമനവുമായിരുന്നു വാഗ്ദാനം. മുൻമന്ത്രിയും സിപിഎം നേതാവുമായ ഇ പി ജയരാജൻ്റെ പേഴ്സണൽ സ്റ്റാഫ് അംഗമാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

സ്വാധീനമുണ്ടെന്ന് തെളിയിക്കാൻ പണം നൽകിയവരെ ആശുപത്രിയിൽ വിളിച്ചു വരുത്തി ആരോഗ്യ വകുപ്പിൻ്റെ ഐഡി കാർഡ് ധരിച്ച് ആശുപത്രി സൂപ്രണ്ടിൻ്റെ ഓഫീസിൽ കയറിയിറങ്ങുകയും ചെയ്തു. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ദിവസം പ്രതിയെ കാണാതായതോടെയാണ് ചതിക്കപ്പെട്ട വിവരം തിരിച്ചറിഞ്ഞത്. തുടർന്ന് ആലപ്പുഴ കൈനകരി സ്വദേശിയായ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. പല തവണകളായി രണ്ടരലക്ഷം രൂപയും തട്ടിയെടുത്തതായി പരാതിയിൽ പറയുന്നു. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ പേരിലുള്ള വ്യാജ ഉത്തരവുകളും ഇയാൾ തയാറാക്കി നൽകിയിരുന്നു. എറണാകുളത്ത് നിന്നാണ് അനിൽകുമാർ ആലപ്പുഴ സൗത്ത് പോലീസിന്റെ പിടിയിലായത്. ഇയാൾ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുകയാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം മെ‍ഡിക്കല്‍ കോളേജ് അപകടം ; ഡോ. ഹാരിസിന്‍റെ വെളിപ്പെടുത്തലും മുൻനിർത്തി ഹൈക്കോടതി ഇടപെടൽ...

0
കൊച്ചി: കോട്ടയം മെ‍ഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം തകര്‍ന്ന് വീണ ബിന്ദു എന്ന...

വ​യ​നാ​ട് ദു​ര​ന്ത​ബാ​ധി​ത​രു​ടെ വാ​യ്പ ഏ​ഴു​തി ത​ള്ള​ൽ ; ഹ​ർ​ജി ഇ​ന്ന് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും

0
കൊ​ച്ചി: വ​യ​നാ​ട് ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​മേ​ധ​യാ​യെ​ടു​ത്ത ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും....

​വ​ള​വും വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​വും ; അ​പ​ക​ടം ഒ​ഴി​യാ​തെ കു​ള​ത്തൂ​ർ​മൂ​ഴി ജംഗ്ഷന്‍

0
മ​ല്ല​പ്പ​ള്ളി : ​വ​ള​വും വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​വും മൂ​ലം അ​പ​ക​ടം ഒ​ഴി​യാ​തെ...

ഹിമാചൽപ്രദേശിൽ മഴക്കെടുതി രൂക്ഷം ; 63 മരണവും 400 കോടിയുടെ നാശനഷ്ടവും രേ​ഖപ്പെടുത്തി

0
ന്യൂഡൽഹി: തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ ഹിമാചൽപ്രദേശിൽ ഇതുവരെ 63 മരണവും...