Sunday, May 4, 2025 5:28 pm

സിവിൽ സർവീസ് പരീക്ഷയ്ക്ക് തയാറെടുക്കുന്നതിനിടെ അതിവിദഗ്ധമായി മോഷണം

For full experience, Download our mobile application:
Get it on Google Play

പാലക്കാട്  : സിവിൽ സർവീസ് പരീക്ഷയ്ക്ക് തയാറെടുക്കുന്നതിനിടെ അതിവിദഗ്ധമായി മോഷണം. പാലക്കാട്‌ കിഴക്കേത്തറ സ്വദേശിയും സഹായിയും പിടിയിലായി. വടക്കഞ്ചേരിയിലെ സപ്ലൈക്കോ സൂപ്പർമാർക്കറ്റിൽ രണ്ട് തവണയാണ് ഇവർ മോഷണം നടത്തിയത്. സിവിൽ സർവീസ് പരീക്ഷക്ക് തയ്യാറെടുത്തിരുന്ന വണ്ടാഴി സ്വദേശി ഹരിദാസാണ് കവർച്ച ആസൂത്രണം ചെയ്തത്. പെട്ടന്ന് പണമുണ്ടാക്കാനുള്ള ആഗ്രഹമാണ് ഹരിദാസിനെ മോഷണത്തിന് ഇറങ്ങാൻ പ്രേരിപ്പിച്ചത്. ഇതിനിടെ ഭാര്യയെ വെട്ടിയ കേസിൽ ജാമ്യത്തിലിറങ്ങിയ മലമ്പുഴ കണയങ്കാവ് സ്വദേശി സന്തോഷുമായി പരിചയത്തിലായി. തുടർന്ന് ഇരുവരും ചേർന്നാണ് മോഷണങ്ങൾ നടത്തിയത്. 2023 മാർച്ച് 11 നും , ജൂൺ 26നുമാണ് വടക്കഞ്ചേരി സപ്ലൈകോ സൂപ്പർമാർക്കറ്റിൽ മോഷണം നടന്നത്. ആദ്യ തവണ 2 ലക്ഷത്തിലധികം രൂപയും  രണ്ടാം തവണ 1500 രൂപയാണ് കവർന്നത്. അതിവിദഗ്ധമായി നടത്തിയ മോഷണത്തിൽ ശാസ്ത്രിയ പരിശോധനകളാണ് പോലീസിന് പ്രതികളിലേക്ക് എത്താൻ സഹായമായത്.

മോഷണത്തിന് ശേഷം പ്രതികൾ സഞ്ചരിച്ച ബൈക്കാണ് കേസിൽ വഴിത്തിരിവായത്. 2022 ഡിസംബറിൽ നെന്മാറയിൽ നിന്നും മോഷ്ടിച്ച ബൈക്കിലാണ് പ്രതികൾ സഞ്ചരിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. പാലക്കാട് ചന്ദ്രനഗറിൽ ബീവറേജ് സ്‌ കുത്തിതുറന്ന് 65000 രൂപ കവർന്നതും ഇവരാണെന്ന് പോലീസ് കണ്ടെത്തി. കഴിഞ്ഞ ക്രിസ്തുമസിന് ചിറ്റിലംഞ്ചേരി കടമ്പിടിയിൽ മോഷണശ്രമം നടത്തിയെങ്കിലും പിന്നീട് ഉപേക്ഷിച്ചു. അറസ്റ്റിലായ പ്രതികളെ ചിറ്റൂർ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു. ഇവരുമായി മോഷണം നടന്ന സപ്ലൈകോയിൽ പോലീസ് തെളിവെടുപ്പും നടത്തി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ദക്ഷിണ സുഡാനില്‍ ആശുപത്രിക്കു നേരെയുണ്ടായ ബോംബാക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു

0
കാര്‍ടൂം: ദക്ഷിണ സുഡാനില്‍ ആശുപത്രിക്കു നേരെയുണ്ടായ ബോംബാക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടതായും...

റാബിയയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി

0
തിരുവനന്തപുരം: പത്മശ്രീ റാബിയയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി....

മീനച്ചിലാറ്റിൽ കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

0
കോട്ടയം: ഭരണങ്ങാനത്ത് മീനച്ചിലാറ്റിൽ കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പെരുവന്താനം...

അടൂരിൽ സൗജന്യ ഡയാലിസിസ് പദ്ധതി ഉദ്ഘാടനം ചെയ്തു

0
അടൂർ: വിവിധ പ്രശ്നങ്ങളിൽ കൂടെ കടന്നു പോകുന്നവരെ കണ്ടെത്തി അവരെ സഹായിക്കുന്നതിൽ...