പാലാ : കേബിള്‍ ടി.വി വരിസംഖ്യ വാങ്ങാനെത്തിയ യുവാവിനെ വാക്കത്തി ഉപയോഗിച്ച് വെട്ടിപ്പരിക്കേല്പിക്കാന് ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. പാലാ കരൂര്‍ തെരുവുംകുന്നേല്‍ സുനിലിനെയാണ് (46) പാലാ എസ്.ഐ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. പാലായിലെ സ്റ്റാര്‍ നെറ്റ് കേബിളിലെ ജീവനക്കാരനായ പ്രിന്‍സ് ജോര്‍ജിന് നേരെയായിരുന്നു അക്രമം.
സുനിലിന്റെ വീട്ടില്‍ പിരിവിനെത്തിയപ്പോഴായിരുന്നു സംഭവം. വരിസംഖ്യ സുനിലിന്റെ മാതാവ് നല്കി. ഇതുവാങ്ങി ബൈക്കില്‍ കയറാന്‍ തുടങ്ങുമ്പോള്‍ സുനില്‍ വാക്കത്തിയുമായി പ്രിന്‍സിനെ അക്രമിക്കാനെത്തുകയായിരുന്നു. പ്രിന്‍സ് ഒഴിഞ്ഞുമാറുകയും വാക്കത്തി തട്ടിത്തെറിപ്പിച്ച് ഓടിരക്ഷപ്പെടുകയുമായിരുന്നു. സുനില്‍ അമ്മയുമായി സ്ഥിരം വഴക്ക് കൂടിയിരുന്നതായി നാട്ടുകാര്‍ പറയുന്നു.