കോഴിക്കോട് : മുന്‍ ഭാര്യയെന്ന് കരുതി ബാങ്ക് ജീവനക്കാരിയെ വെട്ടി പരുക്കേല്‍പ്പിച്ച പ്രതി പിടിയില്‍. കോഴിക്കോട് നന്മണ്ട ഗ്രാമീണ സഹകരണ ബാങ്കിലാണ് സംഭവം. നന്മണ്ട സ്വദേശി ബിജുവിനെ ബാലുശേരി പോലീസ് കസ്റ്റഡിയിലെടുത്തു. ബാങ്ക് ജീവനക്കാരിയായ ശ്രീഷ്മ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ബിജുവിന്റെ മുന്‍ ഭാര്യ സ്ഥിരമായി ഇരിക്കുന്ന കസേരയിലാണ് ശ്രീഷ്മ അന്ന് ഇരുന്നത്. അങ്ങനെ ആളുമാറി വെട്ടി പോയതാണെന്നാണ് പ്രതി ബിജു പോലീസിനോട് പറഞ്ഞു.
മുന്‍ ഭാര്യയെന്ന് കരുതി ബാങ്ക് ജീവനക്കാരിയെ വെട്ടി പരുക്കേല്‍പ്പിച്ച പ്രതി പിടിയില്‍
RECENT NEWS
Advertisment