പുണെ: രണ്ട് പെണ്‍മക്കളെ ട്രക്ക് കയറ്റി കൊന്നശേഷം പിതാവ് ആത്മഹത്യ ചെയ്തു. പുണെയില്‍ ഇന്ദൂരി ഗ്രാമത്തില്‍ ട്രക്ക് ഡ്രൈവറായ ഭരത് ബരാട്ടെയാണ് (40) മക്കളായ നന്ദിനി (18), വൈഷ്ണവി (14) എന്നിവരെ കൊന്നത്.
നന്ദിനി തന്റെ കാമുകനോട് ഫോണില്‍ സംസാരിച്ചത് കഴിഞ്ഞ ദിവസം ഭരത് കണ്ടു. ഇതിനു വൈഷ്ണവി പിന്തുണ കൊടുക്കുന്നുണ്ടെന്നതും ഭരതിനെ ചൊടിപ്പിച്ചു. വീട്ടിലെത്തിയ ഭരത്, പെണ്‍മക്കളെ വീട്ടില്‍ നിന്നു വിളിച്ചിറക്കി റോഡില്‍ കിടക്കാന്‍ ആവശ്യപ്പെട്ടു. കുട്ടികള്‍ ഇതനുസരിച്ചു. തുടര്‍ന്ന് ട്രക്ക് ഓടിച്ചു അവരുടെ ശരീരത്തിലൂടെ കയറ്റിയിറക്കുകയായിരുന്നു. രംഗം കണ്ടുവന്ന ഭാര്യയോടും റോഡില്‍ കിടക്കാന്‍ പറഞ്ഞെങ്കിലും ഭയന്ന അവര്‍ ഓടി. ഇതോടെ ട്രക്കിനു മുന്നില്‍ ചാടി ഭരത് ആത്മഹത്യ ചെയ്തു.