കോട്ടയം : വിദേശത്തു നിന്നെത്തി നിരീക്ഷണത്തിലായിരിക്കെ മരിച്ച യുവാവിന് കോവിഡ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഇന്നലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച കുറുമുള്ളൂർ സ്വദേശി മഞ്ജുനാഥിനാണ് (39) കോവിഡ് ഉണ്ടായിരുന്നില്ലെന്ന് സ്ഥിരീകരിച്ചത്. സാമ്പിള്‍ പരിശോധനാഫലം ഇന്നു രാവിലെയാണ് ലഭിച്ചത്.
വിദേശത്തുനിന്നെത്തി ഹോം ക്വാറന്റൈനില്‍ കഴിയുന്നതിനിടെ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്നാണ് മഞ്ജുനാഥിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവശനിലയിൽ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ചികിത്സ വൈകിയെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. രണ്ടു രോഗികൾ ഒരേ സമയം എത്തിയപ്പോൾ സ്വാഭാവിക കാലതാമസം മാത്രമാണ് ഉണ്ടായതെന്നാണ് മെഡിക്കൽ കോളേജ് ആശുപത്രി നൽകുന്ന വിശദീകരണം.