എടവണ്ണ : മലപ്പുറം എടവണ്ണ ചാത്തല്ലൂരിലെ ആദിവാസി കോളനിയിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തില്‍ കോളനിവാസി മരിച്ചു. ചാത്തല്ലൂര്‍ ചോലാര്‍ മലയിലെ കടുങ്ങി (68) ആണ് മരിച്ചത്. ഇന്ന് രാവിലെ 11നാണ് സംഭവം. ഇന്നലെ രാത്രി കോളനിയിലിറങ്ങിയ കാട്ടാന ഭീതി പരത്തിയിരുന്നു. ആനയെ ഓടിക്കാനായി കോളനിക്കാര്‍ രാവിലെ ശ്രമം നടത്തിയിരുന്നു. ഇതിനിടെ തിരിഞ്ഞെത്തിയ ആന ആക്രമണം നടത്തുകയായിരുന്നു. കടുങ്ങിയുടെ മൃതദേഹം അരീക്കോട് താലൂക്ക് ആശുപത്രിയില്‍.
ചാത്തല്ലൂരിലെ ആദിവാസി കോളനിയിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു
RECENT NEWS
Advertisment