കരുവാരകുണ്ട്: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചു. തരിശ് കുണ്ടോട പാലത്തിനു സമീപത്ത് താമസിക്കുന്ന വാടിയില്‍ ഷാജി (42) യാണ് മരിച്ചത്.
രാവിലെ 10 മണിയോടെ കുണ്ടോടാ പാലത്തിനു സമീപത്തെ ജനവാസ കേന്ദ്രത്തിലാണ് ഒരു കാട്ടുപോത്തിനെ കണ്ടത്. അതിനെ കാട്ടിലേക്ക് തിരികെ കയറ്റിവിടാനുള്ള പരിശ്രമത്തിനിടയില്‍ കാട്ടുപോത്ത് തിരിഞ്ഞ് ആക്രമിക്കുകയായിരുന്നു. ഗുരുതര പരുക്കോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യയും മൂന്നു മക്കളുമുണ്ട്. ഒരു മാസം മുമ്പാണ് ഷാജി ഗള്‍ഫില്‍ നിന്നു നാട്ടിലെത്തിയത്.