കുന്നിക്കോട് : കോവിഡ് വാക്സിനേഷനുശേഷം ഗൃഹനാഥന് കുഴഞ്ഞുവീണ് മരിച്ചു. കഴിഞ്ഞ ദിവസമാണ് തലവൂര്‍ പഞ്ചായത്തിലെ നെടുവന്നൂര്‍ എല്‍.പി സ്കൂളില്‍ നിന്നും പനംമ്ബറ്റ മലയില്‍ പുരയിടത്തില്‍ സജു പൊടിയന് (50) വാക്സിനെടുത്തത്. എന്നാല്‍ വൈകീട്ട് മൂന്നോടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തുടര്‍ന്ന് പുനലൂര്‍ താലൂക്കാശുപത്രിയില്‍ നടത്തിയ ആര്.ടി.പി.സി.ആര് പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.