നിലമ്പൂർ: എട്ട് വയസ്സുകാരിയെ ലൈഗിംക അതിക്രമത്തിനിരയാക്കിയ യുവാവിന് 20 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. നിലമ്പൂർ കരിമ്പുഴ തെക്കരതൊടിക ഷമീർ ബാബുവിനെയാണ് (37) കോടതി ശിക്ഷിച്ചത്. നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് കെ.പി. ജോയ് ആണ് ശിക്ഷ വിധിച്ചത്. പോക്സോ വകുപ്പുകൾ പ്രകാരം രണ്ട് കേസുകളിലായാണ് ശിക്ഷ. പിഴത്തുക അതിജീവിതക്ക് നൽകണം.
ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. നിലമ്പൂർ ഇൻസ്പെക്ടറായിരുന്ന ഇപ്പോൾ തിരൂർ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കെ.എം.ബിജുവാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. വഴിക്കടവ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.സി. ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സാം കെ. ഫ്രാൻസിസ് ഹാജരായി.