സ്വന്തം വീട്ടിലെ വൈദ്യുതി ബില്ല് അടക്കാറുള്ളതാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും. ഒരാൾ പോലും സ്വന്തം വീട്ടിലെ ബില്ല് തന്നെയല്ലേ അടച്ചത് എന്നാണ് നമ്മളോട് തമാശക്ക് പോലും ചോദിക്കാറില്ല. എന്നാലും ബില്ലടച്ചതിന് ശേഷം ഇടക്കൊന്ന് പരിശോധിക്കുന്നത് നല്ലതാണ്. കറന്റ് ബില്ലിൽ ചെറിയ വ്യത്യാസം പോലും പരിശോധിക്കുന്നവരാണ് ആളുകളിൽ ഭൂരിഭാഗവും.
യു.എസിലെ വാകവില്ലിൽ താമസിക്കുന്ന കെൻ വിൽസൺ എന്ന യുവാവിന് പറ്റിയ അമളിയാണ് ഇതൊക്കെ പറയാൻ കാരണം.18 വർഷമായി അയാൾ അടച്ചുകൊണ്ടിരിക്കുന്നത് അയൽക്കാരന്റെ വീട്ടിലെ വൈദ്യുതി ബില്ലാണ്. ഒരിക്കൽ പോലും അതിൽ സംശയവും തോന്നിയില്ല. ഒരിക്കൽ ബില്ലിൽ വലിയ തുക വന്നത് ശ്രദ്ധയിൽ പെട്ടപ്പോഴാണ് കെൻ വിൽസൺ പസഫിക് ഗ്യാസ് ആൻഡ് ഇലക്ട്രിക് കമ്പനിയിൽ ചെല്ലുന്നത്. ഉപഭോഗം കുറക്കാനുള്ള മാർഗങ്ങൾ തേടിയാണ് കെൻ ഓഫിസിലെത്തിയത്. എന്നാൽ അത്കൊണ്ടൊന്നും ബിൽ തുകയിൽ വ്യത്യാസം വരുത്താൻ സാധിക്കുന്നില്ല എന്ന് മനസിലാക്കിയപ്പോൾ കെൻ കാര്യമായ അന്വേഷണം തുടങ്ങി.വൈദ്യുതി ഉപയോഗം കൃത്യമായി മനസിലാക്കാൻ ഒരു ഉപകരണം വാങ്ങി. ബ്രേക്കർ ഓഫാകുമ്പോഴും മീറ്റർ തുടർച്ചയായി കറങ്ങിക്കൊണ്ടിരിക്കുന്ന കാര്യവും ശ്രദ്ധയിൽ പെട്ടു. പരാതിപ്പെട്ടപ്പോൾ പസഫിക് ഗ്യാസ് ആൻഡ് ഇലക്ട്രിക് കമ്പനിയുടെ പ്രതിനിധി വീട്ടിലെത്തി. അപ്പോഴാണ് 2009 മുതൽ കെൻ വിൽസൻ അടക്കുന്നത് തൊട്ടപ്പുറത്തെ അപാർട്മെന്റിൽ താമസിക്കുന്നയാളുടെ വൈദ്യുതി ബില്ലാണെന്ന് മനസിലാകുന്നത്. ഉപഭോക്താവിന്റെ അപ്പാർട്ട്മെന്റ് മീറ്റർ നമ്പർ മറ്റൊരു അപാർട്ട്മെന്റിലെ നമ്പറുമായി മാറിപോയിയെന്നും 2009 മുതൽ ആ അപാർട്ട്മെന്റിന്റെ ബില്ലാണ് കെൻ അയച്ചതെന്നും കമ്പനി കണ്ടെത്തി. കമ്പനി തങ്ങളുടെ തെറ്റ് അംഗീകരിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. ഇത്തരം തെറ്റ് ഇനി വരാതിരിക്കാൻ മറ്റ് ഉപഭോക്താക്കളുടെയും മീറ്റർ നമ്പർ പരിശോധിക്കുമെന്ന് കമ്പനി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1