കോഴിക്കോട് : കൊയിലാണ്ടിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയി. മുത്താമ്പി തോണിയാടത്ത് ഹനീഫയെയാണ് തട്ടിക്കൊണ്ടുപോയത്. അഞ്ച് പേര്‍ ചേര്‍ന്നാണ് യുവാവിനെ പിടിച്ചുകൊണ്ടുപോയത്. സംഭവത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്നാണ് സൂചന.
ഹനീഫയെ എങ്ങോട്ടാണ് തട്ടിക്കൊണ്ടുപോയതെന്ന് സംബന്ധിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. പോലീസ് അന്വേഷണം തുടരുന്നു. അടുത്തിടെ പ്രവാസിയായ അഷ്‌റഫിനെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയിരുന്നു.
കൊയിലാണ്ടി ഊരള്ളൂരിലെ വീട്ടില്‍ കാറിലെത്തിയ സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു അഷ്റഫിനെ തട്ടിക്കൊണ്ടുപോയത്. ഇയാളെ പരിക്കുകളോടെ കുന്ദമംഗലത്ത് നിന്ന് കണ്ടെത്തിയിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടായിരുന്നു തട്ടിക്കൊണ്ടുപോകല്‍.