കാസര്‍ഗോഡ് : കുടുംബപ്രശ്നത്തെ തുടര്‍ന്ന് ഭര്‍ത്താവ് യുവതിയെ വിറക് തടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ബേഡകം കുറത്തിക്കുണ്ട് കോളനി സ്വദേശിനി സുമിതയാണ് മരിച്ചത്. ഭര്‍ത്താവ് അരുണ്‍ കുമാറിനെ ബേഡകം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സുമിതയെ ഉടന്‍ ബേഡകം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.