ഡല്‍ഹി : ഭാര്യയുമായി വഴക്കിട്ട 30കാരന്‍ രണ്ട് വയസ്സുള്ള കുട്ടിയെ വീടിന്റെ ടെറസില്‍ നിന്ന് വലിച്ചെറിഞ്ഞു. പിന്നാലെ ഇയാള്‍ മൂന്നാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ കല്‍ക്കാജിയില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. ഡല്‍ഹി സ്വദേശിയായ മാന്‍ സിങ്ങാണ് ഭാര്യയുടെ മുത്തശ്ശിയുടെ വീടിന്റെ ഒന്നാം നിലയില്‍ നിന്ന് കുട്ടിയെ വലിച്ചെറിഞ്ഞത്. ഉടന്‍ തന്നെ കുട്ടിയെ ഹോളി ഫാമിലി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
ജീവനൊടുക്കാന്‍ ശ്രമിച്ച മാന്‍ സിങ്ങിനെ ഗുരുതര പരിക്കുകളോടെ എയിംസ് ട്രോമ സെന്ററിലേക്ക് മാറ്റി. ‘ഭര്‍ത്താവുമായി നല്ല ബന്ധത്തിലായിരുന്നില്ലെന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രണ്ട് കുട്ടികള്‍ക്കൊപ്പം മുത്തശ്ശിക്കൊപ്പമാണ് താന്‍ താമസിക്കുന്നതെന്നും ഭാര്യ പൂജ പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിയോടെ മദ്യപിച്ചാണ് ഭര്‍ത്താവ് കാണാനെത്തിയത്. സംസാരിക്കുന്നതിനിടെ വഴക്കുണ്ടായെന്നും ഇയാള്‍ കുട്ടിയെ പെട്ടെന്ന് ഒന്നാം നിലയിലേക്ക് കൊണ്ടുപോയി എറിയുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.