റായ്പൂർ : ബോളിവുഡ് താരം ഷാറൂഖ് ഖാനെതിരെ വധഭീഷണി മുഴക്കിയ പ്രതി അറസ്റ്റിൽ. ഛത്തീസ്ഗഡിലെ റായ്പുർ സ്വദേശി ഫൈസൻ ഖാനാണ് പിടിയിലായത്. 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട ഫൈസാൻ ഖാനെ ഇയാളുടെ വീട്ടിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. സൽമാൻ ഖാന് നേരെ ധാരാളം ഭീഷണികൾ വരുന്നതിനിടയിലാണ് ഷാറൂഖ് ഖാന് നേരെയും ഭീഷണി വന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഷാറൂഖ് ഖാനെതിരെ വധഭീഷണി സന്ദേശം വന്നത്. എന്നാൽ തന്റെ ഫോൺ ഏതാനും ദിവസം മുമ്പ് നഷ്ടപ്പെട്ടന്നായിരുന്നു അഭിഭാഷകൻ കൂടിയായ ഫൈസൻ ഖാൻ പറഞ്ഞത്. അന്വേഷണത്തിൽ സഹകരിക്കുമെന്നും മുംബൈ പോലീസിനു മുമ്പാകെ നവംബർ 14ന് ഹാജരാകുമെന്നും ഫൈസൻ ഖാൻ പ്രതികരിച്ചു. അതേസമയം, രണ്ട് മതവിഭാഗങ്ങൾ തമ്മിൽ ശത്രുതയുണ്ടാക്കിയതിന് ഷാറൂഖ് ഖാനെതിരെ ബാന്ദ്ര പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും അതിനായി തന്നെ കുടുക്കുകയാണെന്നും ഫൈസാൻ അവകാശപ്പെട്ടു.1993-ൽ പുറത്തിറങ്ങിയ ‘അഞ്ജാം’ എന്ന സിനിമയിൽ ഖാൻ മാനിനെ കൊന്നതായി കാണിച്ചിരുന്നുവെന്നും അത് പാചകം ചെയ്ത് കഴിക്കാൻ ജീവനക്കാരോട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. നടന് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ഫൈസാൻ യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ആരോപിച്ചിരുന്നു. വധഭീഷണി വന്നതിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഷാറൂഖ് ഖാന് ഒരുക്കിയിട്ടുള്ളത്. താരത്തിന്റെ സുരക്ഷക്കായി ആറ് സായുധ സേനാംഗങ്ങളെയാണ് നിയോഗിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1