തിരുവല്ല : എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ നേതൃത്വത്തിൽ ഏപ്രിൽ 15 മുതൽ 20 വരെ മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷൻ നടക്കും. നടത്താനും കൺവെൻഷനിൽ സാമൂഹ്യ, സാംസ്കാരിക നേതാക്കളെയും ആദ്ധ്യാത്മിക പ്രഭാഷകരെയും പങ്കെടുപ്പിച്ച് പൂർവാധികം ഭംഗിയായി നടത്താനും ശാഖാ ഭാരവാഹികളുടെയും പോഷകസംഘടനാ ഭാരവാഹികളുടെയും സംയുക്തയോഗം തീരുമാനിച്ചു. ശ്രീനാരായണ കൺവെൻഷന്റെ വിജയകരമായ നടത്തിപ്പിനായി എസ്.എൻ.ഡി.പി.യോഗം പ്രസിഡന്റ് ഡോ.എം.എൻ സോമൻ, ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് എന്നിവർ മുഖ്യരക്ഷാധികാരികളായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.
മറ്റു ഭാരവാഹികൾ : സ്വാമി ശിവബോധാനന്ദ, രാജേഷ് ഗുരുവരം, സുനിൽകുമാർ കെ.എ തോട്ടഭാഗം, എ.എസ് സോമൻ പണിക്കർ കാട്ടൂക്കര (രക്ഷാധികാരികൾ),യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എസ് (ചെയർമാൻ) യൂണിയൻ അഡ്മിനിസ്ട്രേറ്റർ സന്തോഷ് ശാന്തി (ജനറൽ കൺവീനർ), തിരുവല്ല ടൗൺ ശാഖാ പ്രസിഡന്റ് സന്തോഷ് ഐക്കരപറമ്പിൽ (വർക്കിംഗ് ചെയർമാൻ), കുമാരനാശാൻ മെമ്മോറിയൽ ഓതറ വെസ്റ്റ് ശാഖാ സെക്രട്ടറി അഡ്വ.അനീഷ് വി.എസ് (കൺവീനർ), ശാഖാ ഭാരവാഹികളും വിവിധ യൂണിയൻ പോഷകസംഘടനാ ഭാരവാഹികളും വിവിധ സബ് കമ്മിറ്റികളുടെ ചെയർമാൻമാരും കൺവീനർമാരുമായി 501 അംഗങ്ങളുടെ സ്വാഗതസംഘമാണ് രൂപീകരിച്ചത്. യൂണിയൻ അഡ്മിനിസ്ട്രേറ്റർ സന്തോഷ് ശാന്തിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. മറ്റു യോഗം ഭാരവാഹികളും വിവിധ ശാഖാ ഭാരവാഹികളും പോഷകസംഘടനാ ഭാരവാഹികളും യോഗത്തിൽ സംസാരിച്ചു.