ഷിംല: ഹിമാചൽ പ്രദേശിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ മണാലിയിൽ ശൈത്യം കാരണം ഒരാൾ മരിച്ചതായി പോലീസ്. മണാലിയിൽ ജോലി ചെയ്യുന്ന കർണാടക സ്വദേശി പ്രദീപ് കുമാർ എന്നയാളാണ് മരിച്ചത്. രാവിലെ മണാലി നഗരത്തിലെ മാർക്കറ്റിൽ ഒരാൾ വീണുകിടക്കുന്നതായി വിവരം ലഭിക്കുകയായിരുന്നെന്ന് കുളു ജില്ലാ എസ്.പി ഗൗരവ് സിങ് പറഞ്ഞു. മൃതദേഹത്തിൽ മുറിവുകളൊന്നുമില്ലെന്നും തണുപ്പ് കാരണമാണ് മരണമെന്ന് കരുതുന്നതായും അദ്ദേഹം അറിയിച്ചു.
മണാലിയിൽ അതിശൈത്യം ; ഒരാൾ മരിച്ചു
RECENT NEWS
Advertisment