ലണ്ടന്‍ : കൊവിഡ് ഭീഷണിയെത്തുടര്‍ന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നാളെ നടക്കാനിരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ്- ബ്രെന്റ് ഫോര്‍ഡ് മത്സരം മാറ്റിവെച്ചു. ടീമിലെ അംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മത്സരം മാറ്റിവെച്ചത്. മത്സരത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ടീമിലെ താരങ്ങള്‍ക്കും മറ്റ് സ്റ്റാഫ് അംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത്.
പ്രീമിയര്‍ ലീഗില്‍ തിങ്കളാഴ്ച 42 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ യുണൈറ്റഡിനോടാപ്പം ടോട്ടനം ഹോട്‌സ്‌പെര്‍, ലെസ്റ്റര്‍ സിറ്റി, ബ്രൈട്ടന്‍, ആസ്റ്റന്‍ വില്ല എന്നീ ടീമുകളിലെ അംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മെയ് മാസത്തിന് ശേഷം ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ കണക്കാണിത്.