Saturday, July 5, 2025 4:44 pm

മണ്ഡലകാലം ; പമ്പയില്‍ നടപ്പന്തൽ നിര്‍മ്മാണം പൂര്‍ത്തിയായി

For full experience, Download our mobile application:
Get it on Google Play

പമ്പ :   ഭക്തർക്ക് വിശ്രമിക്കാൻ ആറ് സ്ഥിരം നടപ്പന്തലുകളും ഒരു ജർമ്മൻ പന്തലും ഒരുങ്ങിക്കഴിഞ്ഞു.  ത്രിവേണി പാലത്തിലൂടെ പമ്പയിലേക്ക് ഇറങ്ങിയാൽ ആദ്യം ജർമ്മൻ പന്തൽ. മൂവായിരത്തോളം പേർക്ക് ഇവിടെ ഒരേസമയം വിശ്രമിക്കാം. ആധുനിക ടെക്നോളജി ഉപയോഗിച്ച് നിർമ്മിച്ച പന്തലിനുള്ളിലേക്ക് ചൂട് വലിയ തോതിൽ ഇറങ്ങില്ല. പന്തലിന്റെ തറ ഒരുക്കുന്ന ജോലികൾ പുരോഗമിക്കുന്നു. പഴയ രാമമൂർത്തി മണ്ഡപം ഭാഗത്താണ് പന്തൽ നിർമ്മിച്ചത്. എപ്പോൾ വേണമെങ്കിലും അഴിച്ചു മാറ്റാം. വീണ്ടും സ്ഥാപിക്കാം. നിലയ്ക്കൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുൻപിലും ജർമ്മൻ പന്തൽ സ്ഥാപിച്ചിട്ടുണ്ട്. പമ്പ ഗണപതി ക്ഷേത്രത്തിലേക്കുള്ള പാതയിൽ മൂന്ന് പുതിയ നടപ്പന്തലുകളുടെ നിർമ്മാണം പൂർത്തിയായി. നിലവിൽ മൂന്നെണ്ണമുണ്ട്. ഒന്നിൽ നാനൂറിലധികം ആളുകളെ ഉൾക്കൊളളും. മേൽക്കൂര ഓടുപാകി. നടപ്പന്തൽ ഇല്ലാത്ത ഭാഗങ്ങളിൽ പഗോഡ മാതൃകയിൽ കൂര പന്തൽ ഒരുക്കും. മരാമത്ത് വിഭാഗമാണ് പണികൾ നടത്തുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴിക്കോട്ടേക്ക് അധിക സർവീസുമായി എയർ ഇന്ത്യ എക്സ് പ്രസ്സ്

0
മനാമ: പ്രവാസി മലയാളികൾക്ക് ആശ്വാസമേകി കോഴിക്കോട്ടേക്ക് അധിക സർവീസുമായി എയർ ഇന്ത്യ...

നീരവ് മോദിയുടെ സഹോദരൻ നിഹാൽ മോദി യുഎസിൽ അറസ്റ്റിൽ

0
ന്യൂയോർക്ക്: നീരവ് മോദിയുടെ സഹോദരൻ നിഹാൽ മോദി യുഎസിൽ അറസ്റ്റിൽ. ബെൽജിയൻ...

റാന്നി സർക്കിൾ സഹകരണ യൂണിയന്‍റെ നേതൃത്വത്തിൽ നടത്തിയ അന്തർദ്ദേശീയ സഹകരണ ദിനം ഉദ്ഘാടനം ചെയ്തു

0
റാന്നി : റാന്നി സർക്കിൾ സഹകരണ യൂണിയന്‍റെ നേതൃത്വത്തിൽ നടത്തിയ...

ദില്ലിയിൽ മൂന്നു പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ദില്ലി: ദില്ലിയിൽ മൂന്നു പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ദില്ലി...