തിരുവനന്തപുരം : കെഎസ്ആർടിസിയിൽ നിർബന്ധിത വിആർഎസിന് നീക്കം. ഇതിനായി 50 വയസ് കഴിഞ്ഞ 7200 ജീവനക്കാരുടെ പട്ടിക തയ്യാറാക്കി. ഒരാള്‍ക്ക് കുറഞ്ഞത് 15 ലക്ഷം രൂപ നല്‍കാനാണ് മനേജ്മെന്‍റ് പരിഗണനയില്‍. മറ്റാനുകൂല്യങ്ങൾ വിരമിക്കൽ പ്രായത്തിനുശേഷം നൽകും. പദ്ധതി നടപ്പിലാക്കിയാൽ ശമ്പള പ്രതിസന്ധിയിൽ 50% കുറയുമെന്ന് മാനേജ്മെന്റിന്റെ പ്രതീക്ഷ. വിആർഎസ് നടപ്പിലാക്കാൻ 1080 കോടി രൂപ വേണ്ടിവരും. സഹായത്തിനായി പദ്ധതി ധനവകുപ്പിന് കൈമാറാനും മാനേജ്മെന്‍റ് തീരുമാനം. കുറെ ജീവനക്കാരെ വിആർഎസ് നൽകി മാറ്റി നിർത്തിയാൽ ശമ്പള വിതരണത്തിനായി ധനവകുപ്പിനെ സമീപിക്കേണ്ടി വരില്ലെന്നാണ് മാനേജ്മെന്‍റിന്‍റെ നിലപാട്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.