പാലക്കാട്: അട്ടപ്പാടിയില്‍ ഭീതിപടര്‍ത്തി മാങ്ങക്കൊമ്പന്‍. മാങ്ങക്കൊമ്പന്‍ എന്ന കാട്ടാന ജനവാസമേഖലയിലേക്ക് ഇറങ്ങിയിരിക്കുന്നതാണ് അട്ടപ്പാടിയെ അസ്വസ്ഥമാക്കുന്നത്. നാട്ടുകാര്‍ ബഹളം വച്ചതോടെ മാങ്ങാക്കൊമ്പന്‍ വനത്തിലേക്ക് കയറി. രണ്ടുപേരുടെ ജീവനെടുത്ത ആനയാണിത് എന്നതാണ് ഭീതി കൂട്ടുന്നത്. രാവിലെ ആറരയോടെ ഷോളയൂരിലെ ചാവടിയൂര്‍ ഊരിന് സമീപയാണ് മാങ്ങാക്കൊമ്പന്‍ ഇറങ്ങിയത്.
അട്ടപ്പാടിയില്‍ മലയോര കര്‍ഷകര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ പകലും സാന്നിധ്യമാണ് ‘മാങ്ങക്കൊമ്പന്‍’. മിനര്‍വ, ചുണ്ടകുളം, പെട്ടിക്കല്‍ പ്രദേശങ്ങളിലാണ് കാട്ടുകൊമ്പന്‍ ജനങ്ങളുടെ സൈ്വര്യജീവിതത്തിന് തടസ്സമാകുന്നത് ജനങ്ങള്‍ തുരത്തിയോടിക്കാന്‍ ശ്രമിച്ചാലും ഈ ആനയ്ക്ക് പ്രശ്‌നമല്ല. ആരെയും കയ്യില്‍ കിട്ടിയാല്‍ ശരിപ്പെടുത്തും. ഓടിക്കാന്‍ ശ്രമിച്ചാല്‍ പിന്നോട്ട് നടന്നശേഷം തിരിഞ്ഞുനില്‍ക്കും. രാത്രി മുഴുവന്‍ നാട്ടിലെ മാവുകള്‍ തേടി നടക്കും. മാവുകളില്‍ നിന്നും പരമാവധി മാങ്ങകള്‍ താഴെ വീഴ്ത്തും. വീണത് പെറുക്കിയും പിന്നീട് മാവ് മുഴുവന്‍ കുലുക്കിയും മാങ്ങകള്‍ തള്ളിയിടും. കൂടുതല്‍ ഉള്ള മാങ്ങകള്‍ ഒരിടത്ത് ശേഖരിച്ച് കഴിക്കും. ബാക്കിയുള്ളവ തിന്നാന്‍ പിന്നെയുമെത്തും. ഇതാണ് മാങ്ങക്കൊമ്പന്റെ പതിവ്.