കാസര്‍കോട്: മംഗളുരു വെടിവെയ്പ്പ് കേസില്‍ നോട്ടിസ് ലഭിച്ച മലയാളികള്‍ ഹാജരാവില്ല. പോലീസ് വെടിവെപ്പില്‍ രണ്ടുപേര്‍ മരിച്ച മംഗളൂരു പൗരത്വഭേദഗതി നിയമ പ്രതിഷേധത്തില്‍ പങ്കെടുത്തവരെന്ന് ആരോപിച്ച് നോട്ടീസ് ലഭിച്ച മലയാളികള്‍ ആരും സ്റ്റേഷനില്‍ ഹാജരാവില്ല. 1800ഒാളം മലയാളികള്‍ക്ക് നോട്ടീസ് അയച്ച മംഗളൂരു പോലീസ് നടപടിക്കെതിരെ ഉയര്‍ന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണിത്. എല്ലാവരും വിശദീകരണക്കത്ത് അയക്കും. കേരളത്തിലെ എം.പി, എം.എല്‍.എമാരുള്പ്പടെയുള്ളവര് മംഗളൂരു സിറ്റി പോലീസ് കമീഷണറുമായി ബന്ധപ്പെട്ട് നടപടി റദ്ദാക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്ന് നോട്ടീസ് ലഭിച്ചവര്‍ വിശദീകരണം നല്കിയാല് മതിയെന്ന് എം.എല്‍.എമാരായ എം.സി കമറുദ്ദീനും എന്‍.എ. നെല്ലിക്കുത്തിനും കമീഷണര്‍ പി. ഹര്‍ഷ ഉറപ്പുനല്‍കിയിരുന്നു. നോട്ടീസ് ലഭിച്ചവര്‍ ഏറെയും മംഗളൂരു സന്ദര്‍ശകര്‍ മാത്രമായിരുന്നു. ബന്ധുക്കളുടെ അടുത്ത് പോയവര്‍, ബന്ദറില്‍ മത്സ്യം വാങ്ങാന്‍ പോയ വ്യാപാരികള്‍, ബന്ദറിനു സമീപം മീന്‍പിടിച്ച മലയാളികള്‍, ആശുപത്രിയില്‍ കഴിഞ്ഞവര്‍, വിദ്യാര്‍ഥികള്‍ എന്നിങ്ങനെ പരിസരത്തെ അഞ്ച് മൊബൈല്‍ ടവറുകള്‍ക്ക് കീഴിലൂടെ വെടിവെപ്പ് നടന്ന ഡിസംബര്‍ 19ന് പോയ രണ്ടായിരത്തോളം മലയാളികള്‍ക്കാണ് നോട്ടീസ് അയച്ചത്. നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ മംഗളൂരു മാര്‍ച്ച് ഉള്‍പ്പെടെ നടത്താനുള്ള നീക്കത്തെതുടര്‍ന്നാണ് പോലീസ് അയഞ്ഞത്.
വിശദീകരണം പോലീസ് പരിശോധിച്ച് സി.ഐ.ഡിക്ക് കൈമാറും. സി.ഐ.ഡിക്ക് സംശയം തോന്നുന്നവരെ വിളിപ്പിച്ച് ചോദ്യംചെയ്യും. വെടിവെപ്പിലും സംഘര്‍ഷത്തിലും പോലീസുകാരെ വധിക്കാന്‍ ശ്രമിച്ചെന്ന പേരില്‍ 307ാം വകുപ്പ് പ്രകാരം ബന്ദര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ കണ്ടെത്താനായിട്ടില്ല. പ്രതികളെ കണ്ടെത്താനെന്ന പേരിലാണ് നോട്ടീസ് അയച്ചത്. കലാപത്തിനുപിന്നില്‍ മലയാളികളാണ് എന്ന് സിറ്റി പോലീസും കര്‍ണാടക സര്‍ക്കാറും തുടക്കത്തിലേ പ്രഖ്യാപിച്ചിരുന്നു. ഇത് സാധൂകരിക്കാനാണ് പോലീസുകാരെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മലയാളികളെ പ്രതിചേര്‍ക്കാന്‍ ശ്രമിക്കുന്നത്.