പന്തളം : മങ്ങാരം ഗവ. യു പി സ്കുളിൻ്റെ 83 -ാം വാർഷികാഘോഷം ‘എകതാര 2025’ പന്തളം നഗരസഭ അദ്ധ്യക്ഷൻ അച്ചൻ കുഞ്ഞ് ജോൺ ഉദ്ഘാടനം ചെയ്തു. സ്കുൾ പി ടി എ പ്രസിഡണ്ട് എം ബി ബിനുകുമാർ അദ്ധ്യക്ഷത വഹിച്ചു. നവാഗത സിനിമ സംവിധായകൻ രാഗേഷ് കൃഷ്ണൻ മുഖ്യാതിഥി ആയിരിന്നു.
അധ്യാപക പ്രതിഭകളെ പന്തളം നഗരസഭ ഉപാധ്യക്ഷ യു. രമ്യ ആദരിച്ചു. മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെൻ്റുകൾ പന്തളം നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ സൗമ്യ സന്തോഷ് വിതരണം ചെയ്തു. വിവിധ ക്വിസ് മത്സരങ്ങളിൽ ദേശീയ,സംസ്ഥാന തലങ്ങളിൽ ഉന്നത വിജയം നേടിയ പുർവ്വ വിദ്യാർത്ഥി ഷിഹാദ് ഷിജുവിനെ പന്തളം നഗരസഭ കൗൺസിലർ സുനിത വേണു ഉപഹാരം നല്കി അനുമോദിച്ചു.
സ്കുൾ ബ്രോഷർ പന്തളം നഗരസഭ കൗൺസിലർ കെ വി ശ്രീദേവി പ്രകാശനം ചെയ്തു. എൻ്റെ പുസ്തകം, എൻ്റെ കുറിപ്പ് എൻ്റെ എഴുത്തുപെട്ടിക്ക് എന്ന ആസ്വാദന കുറിപ്പ് മത്സര വിജയികൾക്ക് മങ്ങാരം ഗ്രാമീണ വായനശാല സെക്രട്ടറി കെ ഡി ശശിധരൻ ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. സ്റ്റാഫ് സെക്രട്ടറി വീണ ഗോപിനാഥൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എസ് എം സി ചെയർമാൻ കെ എച്ച് ഷിജു, എ ഗിരിജ കുമാരി ടീച്ചർ, ടി എൻ കൃഷ്ണ പിള്ള, ടി ലളിത ടീച്ചർ, രാജേഷ് പാറ്റൂർ, സുധ പ്രഭാകരൻ, സംജാ സുധീർ, ഷിബിന ബഷീർ, കെ ജി ശശിധരൻ, മുഹമ്മദ് അഫാൻ, നിഷ എസ് റഹ്മാൻ, ലക്ഷമി ചന്ദ്രൻ എന്നിവർ സംസാരിച്ചു. വിഭു നാരായണൻ സ്വാഗതവും എം ജുനെെഷ് നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികളും നടന്നു.